TopTop
Begin typing your search above and press return to search.

'ഞാന്‍ കറുപ്പോ വെളുപ്പോ ആകാം, ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചാര നിറമാകില്ല'; മൈതാനത്തിന് പുറത്തും വിപ്ലവകാരി

ഞാന്‍ കറുപ്പോ വെളുപ്പോ ആകാം, ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചാര നിറമാകില്ല; മൈതാനത്തിന് പുറത്തും വിപ്ലവകാരി

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ ലോകമെങ്ങുമുള്ള ആരാധകരുടെ അനുശോചന സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ഫുട്‌ബോള്‍ ലോകത്തിനും അര്‍ജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസം എന്ന് തുടങ്ങുന്ന അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അനുശോചനകുറിപ്പില്‍ ഡീഗോ മറഡോണ അനശ്വരനാണെന്ന് മെസി കുറിച്ചപ്പോള്‍, 'ഇന്ന് ഞാന്‍ ഒരു സുഹൃത്തിന് യാത്രാമൊഴിയേകുന്നു. ലോകം മുഴുവന്‍ അനശ്വരനായ ഒരു ജീനിയസ്സിന് യാത്രാമൊഴിയേകുകയാണ്. എക്കാലത്തേയും മികച്ചത്, സമാനതകളില്ലാത്ത മാന്ത്രികന്‍' എന്ന് ക്രിസ്റ്റിയാനോ കുറിച്ചു.

കൈയ്യില്‍ ചെ ഗുവേരയുടെയും കാലില്‍ ക്യൂബന്‍ നായകന്‍ ഫിഡല്‍ കാസ്ട്രോയുടെയും ചിത്രം പച്ചകുത്തിയ മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരിയായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ സാമ്രാജ്യത്വ വിരുദ്ധ ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണച്ച മറഡോണ കാസ്ട്രോയുടെയും ചെയുടെയും ആശയമാണ് ലോകത്തിന്റെ പാതയെന്നു വിശ്വസിച്ചു. അതുകൊണ്ടു തന്നെ നിരവധി വിമര്‍ശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങി.

1986ലെ ആദ്യ ക്യൂബാ സന്ദര്‍ശനത്തില്‍ തന്നെ കാസ്ട്രോയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മറഡോണ പിന്നീട് നിരവധി തവണ ക്യൂബ സന്ദര്‍ശിച്ചു. സ്വന്തം ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകളുമായിട്ടായിരുന്നു കാസ്‌ട്രോയെ കാണാന്‍ അദ്ദേഹം എത്തിയിരുന്നത്. സ്വന്തം പിതാവിന്റെ സ്ഥാനമാണ് മറഡോണയുടെ ജീവിതത്തില്‍ കാസ്‌ട്രോയ്ക്ക് ഉണ്ടായിരുന്നത്. മറഡോണയുടെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ കാസ്‌ട്രോ ഇടപെടലുകള്‍ നടത്തിയതും ശ്രദ്ധേയമായി. ചികിത്സയ്ക്കായി 2000 ല്‍ കാസ്‌ട്രോ അദ്ദേഹത്തെ ക്യൂബയിലേക്ക് ക്ഷണിച്ചു.

ഹ്യൂഗോ ഷാവെസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബൊളിവേറിയന്‍ വിപ്ലവത്തെ പിന്തുണച്ച മറഡോണ നിരവധി തവണ വെനസ്വേലയിലും സന്ദര്‍ശനം നടത്തി. ബൊളീവിയന്‍ പ്രസിഡന്റായ ആദ്യ റെഡ് ഇന്ത്യന്‍ വംശജന്‍ ഇവോ മോറല്‍സിനെയും ബ്രസീലിയന്‍ ഇടതുപക്ഷ പ്രസിഡന്റായിരുന്ന ലുല ഡ സില്‍വയെയും സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു. പാലസ്തീന്‍ പ്രശ്‌നത്തില്‍ പാലസ്തീനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മറഡോണ ഉറക്കെ പ്രഖ്യാപിച്ച് ജനതയെ പിന്തുണച്ചു.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മറഡോണ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ കളിക്കളത്തില്‍ നിന്ന് ഒരു വിവാദ വ്യക്തിയായി തുടര്‍ന്നു. 1986 ലേക്ക് അര്‍ജന്റീനയെ നയിച്ചതിനുശേഷം അദ്ദേഹം ഒരു ആഗോള ഐക്കണായി മാറി. ലോകത്തെ തോല്‍പ്പിച്ച കളിക്കാരനായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ജീവിതവും കരിയറും ഒരു റോളര്‍കോസ്റ്റര്‍ സവാരി ആയിരുന്നു. ''ഞാന്‍ കറുപ്പോ വെളുപ്പോ ആകാം, എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചാരനിറമാകില്ല,'' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.


Next Story

Related Stories