TopTop
Begin typing your search above and press return to search.

ബാഴ്‌സയോട് അടുത്തു; അനായാസം വിജയിച്ച് റയല്‍ മാഡ്രിഡും തുടങ്ങി

ബാഴ്‌സയോട് അടുത്തു; അനായാസം വിജയിച്ച് റയല്‍ മാഡ്രിഡും തുടങ്ങി

കൊവിഡ് 19 ന്റെ ഇടവേളയ്ക്ക് ശേഷം തകര്‍പ്പന്‍ വിജയത്തോടെ ലാലീഗ സീസണ്‍ തുടങ്ങി റയല്‍ മാഡ്രിഡും. ഐബറിനെതരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ടോണി ക്രൂസ്, സെര്‍ജിയോ റാമോസ്, മാഴ്‌സലോ എന്നിവരാണ് റയല്‍ മാഡ്രിഡിന്റെ ഗോളുകള്‍ നേടിയത്. ഐബറിന്റെ ആശ്വാസ ഗോള്‍ ബികാസ് നേടി.

മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ റയല്‍ മുന്നില്‍ എത്തി. മധ്യനിര താരം ക്രൂസിന്റെ ഗംഭീര ഫിനിഷ് ആയിരുന്നു റയലിന് ലീഡ് നല്‍കിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്സെലോയും കൂടി റയലിനായി ഗോളുകള്‍ നേടി. 30ആം മിനുട്ടില്‍ ഒരു മനോഹര കൗണ്ടറില്‍ നിന്ന് റാമോസ് ആണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. റാമോസ് തുടങ്ങി വെച്ച കൗണ്ടര്‍ റാമോസ് തന്നെ ഫിനിഷ് ചെയ്യുക ആയിരുന്നു. ഹസാര്‍ഡാണ് ആ ഗോള്‍ അസിസ്റ്റ് ചെയ്തത്. 37ആം മിനുട്ടില്‍ മാര്‍സെലോയിലൂടെ റയല്‍ മാഡ്രിഡ് മൂന്നാം ഗോളും നേടി. സ്‌കോര്‍ 3-0ത്തിലെത്തി. ഗോള്‍ നേടിയ ശേഷം 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' മുന്നേറ്റത്തിന് പിന്തുണയായി മാര്‍സെലോ മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. രണ്ടാം പകുതിയില്‍ തുടരെ തുടരെ ആക്രമിച്ചു കളിച്ച ഐബര്‍ നിരന്തരം അവസരങ്ങള്‍ ഒരുക്കികൊണ്ടിരുന്നു. ആക്രമണങ്ങളുടെ ഫലമായി 60ആം മിനുട്ടില്‍ ബിഗാസിലൂടെയാണ് ഐബാര്‍ ആശ്വാസ ഗോള്‍ നേടിയത്.

പരിശീലകന്‍ സിദ്ദാന്റെ 200ാം പരിശീലക മത്സരത്തില്‍ മികച്ച വിജയമാണ് റയല്‍ മാഡ്രിഡ് ഒരുക്കിയത്. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് 28 മത്സരങ്ങളില്‍ നിന്ന് 59 പോയന്റുമായി ബാഴ്‌സക്ക് തൊട്ടു പിറകില്‍ തന്നെ റയല്‍ ഉണ്ട്.

✨🔝 ¡#Zidane cumple ante el @SDEibar 2⃣0⃣0⃣ partidos al frente del @realmadrid! #HalaMadrid pic.twitter.com/p43DblZiyd
— Real Madrid C.F.⚽ (@realmadrid) June 14, 2020

Next Story

Related Stories