Top

ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം ക്വാര്‍ട്ടറില്‍ കടന്നു

ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം ക്വാര്‍ട്ടറില്‍ കടന്നു

ഇന്ത്യയുടെ എം.സി മേരി കോം ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ തായ്ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരേ ആധികാരി വിജയം നേടിയാണ് മേരി കോമിന്റെ വിജയം. മൂന്നാം സീഡായ ഇന്ത്യന്‍ താരത്തിന്‍ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. ആറു തവണ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ട മേരി ഇത്തവണ ആദ്യമായി 51 കിലോഗ്രാം വിഭാഗത്തില്‍ മെഡലിനായുള്ള ശ്രമത്തിലാണ്.

ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. അതേസമയം 75 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം സവീതി ബൂറ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. രണ്ടാം സീഡ് വെയില്‍സ് താരം ലോറന്‍ പ്രൈസിനോടായിരുന്നു സവീതിയുടെ തോല്‍വി.


Next Story

Related Stories