TopTop
Begin typing your search above and press return to search.

ശ്രീലങ്കയില്‍ ഒത്തുകളി ഇനി ക്രിമിനല്‍ കുറ്റം; പിടിക്കപ്പെടുന്നവര്‍ക്ക് കഠിന ശിക്ഷ

ശ്രീലങ്കയില്‍ ഒത്തുകളി ഇനി ക്രിമിനല്‍ കുറ്റം; പിടിക്കപ്പെടുന്നവര്‍ക്ക് കഠിന ശിക്ഷ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദേശീയ ടീമിനെ ബാധിച്ച അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. ഇതിന്റെ ഭാഗമായി ഒത്തുകളി രാജ്യത്ത് ക്രമിനല്‍ കുറ്റമായി പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ ഒത്തുകളി ക്രിമിനല്‍ കുറ്റങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപനം. ഏറെ കാലമായി ദേശീയ ക്രിക്കറ്റ് ടീമിനെ ബാധിച്ച അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ഭാഗമാണിത്. ഇതു സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ പിന്തുണച്ചു. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാര്‍ലമെന്റ് പാസാക്കി. വാതുവെയ്പ്പുകാര്‍ സമീപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതുള്‍പ്പെടെ ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ക്രിമിനല്‍ കുറ്റമാക്കിയാണ് പ്രഖ്യാപനം. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്തും.


Next Story

Related Stories