TopTop
Begin typing your search above and press return to search.

700 അടിച്ച് മെസി; ബാഴ്‌സ സമനില കുരുക്കില്‍

700 അടിച്ച് മെസി; ബാഴ്‌സ സമനില കുരുക്കില്‍

ലാലിഗയില്‍ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി സമനില കുരുക്ക്. അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്‌സലോണയെ സമനിലയില്‍ തളച്ചത്. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയം നേടാന്‍ ബാഴ്‌സക്കായില്ല. അതേസമയം മത്സരത്തില്‍ ലിയോണല്‍ മെസിയുടെ 700-ാം കരിയര്‍ ഗോളടിച്ചതും ശ്രദ്ധേയമായി. അമ്പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസി 700 തികച്ചത്.

ഏറെ വിവാദങ്ങള്‍ നിറഞ്ഞ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണ ലീഡ് എടുത്തു. ഡിയേഗോ കോസ്റ്റയുടെ സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ബാഴ്‌സലോണ മുന്നില്‍ എത്തിയത്. എന്നാല്‍ ഇരുപതാം മിനുട്ടിലെ പെനാള്‍ട്ടി അത്‌ലറ്റിക്കോയെ സമനിലയില്‍ എത്തിച്ചു. പെനാള്‍ട്ടി വിധിച്ചത് തന്നെ വിവാദമായിരുന്നു. പെനാള്‍ട്ടി ടെര്‍‌സ്റ്റേഗന്‍ സേവ് ചെയ്തതും ഫൗള്‍ വിധിച്ചു. കോസ്റ്റ എടുത്ത പെനാള്‍ട്ടി ടെര്‍‌സ്റ്റേഗന്‍ തടഞ്ഞത് ഗോള്‍ വരയില്‍ നിന്ന് മുന്നോട്ട് വന്നാണ് എന്ന് വിധി വന്നു. പെനാള്‍ട്ടി വീണ്ടും എടുത്ത സൗള്‍ പന്ത് ലക്ഷ്യത്തില്‍ എത്തിച്ച് സമനില നല്‍കി.

രണ്ടാം പകുതിയില്‍ ബാഴ്‌സലോണക്കും പെനാള്‍ട്ടി കിട്ടി. പെനാള്‍ട്ടി എടുത്ത തന്റെ 700ആം കരിയര്‍ ഗോള്‍ വലയിലെത്തിച്ചു. മെസിയുടെ ഗോള്‍ ബാഴ്‌സക്ക് ലീഡ് തിരികെ നല്‍കിയെങ്കിലും പിന്നാലെ കളിയിലെ അടുത്ത പെനാള്‍ട്ടി വന്നു. ഇത്തവണ അത്‌ലറ്റിക്കോയ്ക്ക് ആണ് പെനാള്‍ട്ടി ലഭിച്ചത്. ഇതും പെനാള്‍ട്ടിയല്ല എന്ന വാദം ബാഴ്‌സലോണ ഉയര്‍ത്തി എങ്കിലും കാര്യമുണ്ടായില്ല. വീണ്ടും സൗള്‍ തന്നെ പന്ത് വലയില്‍ എത്തിച്ച് അത്‌ലറ്റിക്കോയ്ക്ക് സമനില നല്‍കി. ബാഴ്‌സയുടെ സമനില ഏറ്റവും ഗുണം ചെയ്യുക റയല്‍ മാഡ്രിഡിനാണ് ബാഴ്‌സലോണ പോയന്റ് നഷ്ടപ്പെടുത്തിയതോടെ അടുത്ത മത്സരം വിജയിച്ചാല്‍ റയലിന് നാല് പോയന്റിന്റെ ലീഡ് കിട്ടും. ഇപ്പോള്‍ ബാഴ്‌സക്ക് 70 പോയന്റും റയലിന് 71 പോയന്റുമാണ്.


Next Story

Related Stories