TopTop
Begin typing your search above and press return to search.

അസിസ്റ്റില്‍ റെക്കോര്‍ഡ് നേട്ടം; ലാലിഗയില്‍ ചരിത്രമെഴുതി ലയണല്‍ മെസി

അസിസ്റ്റില്‍ റെക്കോര്‍ഡ് നേട്ടം; ലാലിഗയില്‍ ചരിത്രമെഴുതി ലയണല്‍ മെസി

ലാലിഗയില്‍ റയല്‍ വല്ലദോലിദിനെതിരെ മെസി ഒരുക്കിയ ഗോളിലാണ് ബാഴ്‌സലോണ 1-0 ന്റെ വിജയം നേടിയത്. മെസ്സിയുടെ സീസണിലെ 20ാം അസിസ്റ്റ്, ഗോളിലേക്കു തട്ടിയിട്ടതു അര്‍തുറോ വിദാല്‍ ആയിരുന്നു. ഈ മത്സരത്തിലൂടെ ലാലിഗയില്‍ ചരിത്രമെഴുതിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം. ലാ ലീഗ ചരിത്രത്തില്‍ ഒരു സീസണില്‍ 20 ഗോളുകള്‍ അടിക്കുകയും 20 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ആദ്യ താരമായി മാറി ലയണല്‍ മെസി.

ഇതിനു മുന്‍പ് ബാഴ്‌സയുടെ മുന്‍ താരം സാവിയായിരുന്നു 2008-09 സീസണില്‍ ഇത്രയും അസിസ്റ്റ് നല്‍കിയത്. യൂറോപ്പില്‍ തന്നെ ഈ നൂറ്റാണ്ടില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസി. ആഴ്‌സണല്‍ താരം തിയറി ഹെന്റ്രി 2003-04 സീസണില്‍ 24 ഗോളടിക്കുകയും 20 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. 33 കാരനായ ലയണല്‍ മെസ്സി 22 ഗോളുകളുമായി ലാ ലീഗയിലെ ടോപ്പ് സ്‌കോററാണ്.

അതേസമയം രണ്ട് മത്സരങ്ങള്‍ ശേഷിക്കെ റയലിനെ മറികടന്നു ബാര്‍സ ജേതാക്കളാകാന്‍ സാധ്യത മങ്ങി. 36 കളിയില്‍ ബാര്‍സയ്ക്ക് 79 പോയിന്റ്. റയലിനെക്കാള്‍ ഒരു പോയിന്റ് പിന്നില്‍. ഇന്നു ഗ്രനാഡയ്‌ക്കെതിരെ റയല്‍ ജയിച്ചാല്‍ പോയിന്റ് വ്യത്യാസം 4 ആകും.

Next Story

Related Stories