TopTop
Begin typing your search above and press return to search.

ഇക്കാര്യത്തില്‍ ധോണിക്ക് പിന്നിലാണ് റിക്കി പോണ്ടിംഗ്; മൈക്കല്‍ ഹസ്സി പറയുന്നു

ഇക്കാര്യത്തില്‍ ധോണിക്ക് പിന്നിലാണ് റിക്കി പോണ്ടിംഗ്; മൈക്കല്‍ ഹസ്സി പറയുന്നു

ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് റിക്കി പോണ്ടിംഗിനേക്കാള്‍ മികച്ച പ്രകടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടേതാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സി. റിക്കി പോയിന്റിംഗിനും എംഎസ് ധോണിക്കും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഹസ്സി.ഇരുവരുടെയും മൈതാനത്തെ നീക്കങ്ങള്‍ അടുത്തറിഞ്ഞയാള്‍ എന്ന നിലയ്ക്ക് രണ്ട് ക്യാപ്റ്റന്‍മാരെയും താരതമ്യം ചെയ്യുമ്പോള്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി മുന്‍ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിങ്ങിനെക്കാള്‍ കേമനാണെന്നും മുന്‍ ഓസ്‌ട്രേലിയന്‍ താരം പറഞ്ഞു.

2007 ലോകകപ്പ്, 2006, 2009 ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളില്‍ പോണ്ടിംഗിന് കീഴില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ ടീമില്‍ അംഗമായിരുന്നു ഹസി, എംഎസ് ധോണിക്ക് കീഴില്‍ സിഎസ്‌കെ ഐപിഎല്‍ ജേതാക്കളായി. 'റിക്കി അവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വളരെ മത്സരാത്മകനാണ്. മൈതാനത്ത് സഹതാരങ്ങളെ നന്നായി പ്രോത്സാഹിക്കുന്നതില്‍ പോണ്ടിംഗ് മികച്ച് നില്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയും പോണ്ടിംഗും വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ്. 'മുന്നില്‍നിന്നു നയിക്കുന്നയാളാണു പോണ്ടിങ്. സഹതാരങ്ങളെ 100% പിന്തുണയ്ക്കും. ധോണി ശാന്തനാണ്. സമ്മര്‍ദങ്ങളിലും കൂളാണ്. കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ ധോണി ഒരുപടി മുന്നില്‍ നില്‍ക്കും'. കളിക്കാരെ പിന്തുണയ്ക്കുമ്പോള്‍ അവര്‍ തങ്ങളുടേതായ രീതിയില്‍ വിജയം കണ്ടെത്തുന്നു, യൂട്യൂബ് ചാറ്റില്‍ മൈക്കല്‍ ഹസി പറഞ്ഞു.

Next Story

Related Stories