TopTop
Begin typing your search above and press return to search.

രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി; മിതാലി ഇനി സച്ചിനും മിയാന്‍ദാദിനും ജയസൂര്യക്കുമൊപ്പം

രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി; മിതാലി ഇനി സച്ചിനും മിയാന്‍ദാദിനും ജയസൂര്യക്കുമൊപ്പം

രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷ കരിയര്‍ പൂര്‍ത്തിയാക്കിയ ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന തിളക്കമാര്‍ന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 8 വിക്കറ്റ് ജയത്തിലേക്കു ടീമിനെ നയിച്ച് വിജയകരമായ രണ്ടു ക്രിക്കറ്റ് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കി താരം. ക്രിക്കറ്റ് ചരിത്രത്തില്‍ മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദും മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ചവര്‍.

1999ല്‍ ജൂണ്‍ 26ന് അയര്‍ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് മിതാലി രാജ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഏകദിനത്തില്‍ 6720 റണ്‍സ് നേടിയ മിതാലി രാജ് തന്നെയാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരവും. കൂടാതെ 204 ഏകദിന മത്സരങ്ങള്‍ കളിച്ച മിതാലി രാജ് ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച വനിതാ താരം കൂടിയാണ്. 16ആം വയസ്സില്‍ തന്റെ ആദ്യ സെഞ്ചുറി നേടിയ മിതാലി രാജ് ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടിയ വനിതാ താരം കൂടിയാണ്. 10 ടെസ്റ്റുകളിലും 89 ട്വന്റി-20 കളിലും കളിച്ച മിതാലി കഴിഞ്ഞ മാസം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഒട്ടേറെ റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്. 2 ക്രിക്കറ്റ് ലോകകപ്പുകളില്‍ ദേശീയ ടീമിനെ നയിച്ച ആദ്യ ഇന്ത്യന്‍ താരമാണ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന അര്‍ധ സെഞ്ചുറികളും മിതാലിയുടെ പേരിലാണ്. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (2364 റണ്‍സ്). 2004-നും 2013-നും ഇടയില്‍ തുടര്‍ച്ചയായി 109 ഏകദിനങ്ങള്‍ കളിച്ചു. ഒരു വനിതാ താരത്തിന്റെ ഏറ്റവും മികച്ച റെക്കോഡാണിത്. ഇന്ത്യയുടെ പ്രായംകുറഞ്ഞ ക്യാപ്റ്റന്‍. 2004 വിന്‍ഡീസിനെതിരേ ടീമിനെ നയിക്കുമ്പോള്‍ പ്രായം 21 വയസ്സ്. ഏകദിനത്തില്‍ 18 തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.


Next Story

Related Stories