TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ ആദ്യ ഡേ - നൈറ്റ് ടെസ്റ്റിന് ധോണി കമന്ററി പറയുമോ?

ഇന്ത്യയുടെ ആദ്യ ഡേ - നൈറ്റ് ടെസ്റ്റിന് ധോണി കമന്ററി പറയുമോ?

ഇന്ത്യയുടെ ആദ്യ ഡേ - നൈറ്റ് ടെസ്റ്റ് മത്സരം ഈ മാസം 22ന് ബംഗ്‌ളാദേശിനെതിരെയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടുമ്പോള്‍ എം എസ് ധോണി കമന്ററി പറയുകയായിരിക്കുമോ. ഗസ്റ്റ് കമന്റേറ്ററായി, രണ്ടാം തവണ ഇന്ത്യയെ ലോക ചാമ്പ്യനാക്കിയ ക്യാപ്റ്റന്‍ കൂള്‍ കമന്ററി ബോക്‌സില്‍ എത്തിയേക്കാം എന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഇതാദ്യമായിട്ടായിരിക്കും ധോണി കമന്റേറ്ററായി എത്തുന്നത്. ധോണിക്ക് ക്ഷണം അയച്ചുകഴിഞ്ഞു. അതേസമയം ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരം ആഘോഷമാക്കി മാറ്റാനാണ് ബിസിസിഐയുടെ തീരുമാനം.

സംപ്രേഷണം നടത്തുന്ന സ്റ്റാര്‍ ടിവി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് നല്‍കിയ പ്ലാന്‍ പ്രൊപ്പോസലില്‍ എല്ലാ മുന്‍ ക്യാപ്റ്റവ്‌നാരും ഇന്ത്യന്‍ ടീമിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന സെഗ്മെന്റുണ്ട് എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മുന്‍ ക്യാപ്റ്റന്മാരും മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഇവര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ടീമിനൊപ്പം ദേശീയ ഗാനത്തിന് ഗ്രൗണ്ടില്‍ അണിനിരക്കും. മൂന്നാം ദിവസം ഉച്ചഭക്ഷണ സമയത്ത് ഇന്ത്യയുടെ ഏറ്റവും തിളക്കമാര്‍ന്ന ടെസ്റ്റ് വിജയം - 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫോളോ ഓണ്‍ വഴങ്ങിയ ശേഷം നേടിയ വിജയം ആഘോഷിക്കും. അന്നത്തെ വിജയശില്‍പ്പികള്‍ - വി വി എസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, ഹര്‍ഭജന്‍ സിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ ഓര്‍മ്മ പുതുക്കും.


Next Story

Related Stories