TopTop
Begin typing your search above and press return to search.

'ആ താരത്തെ ടീമിലെടുക്കാന്‍ പറഞ്ഞപ്പോള്‍ ധോണി എതിര്‍ത്തു'; ടീമിന്റെ ഐക്യം നഷ്ടപ്പെടുമെന്ന് വിശദീകരണം, വെളിപ്പെടുത്തലുമായി എന്‍. ശ്രീനിവാസന്‍

ആ താരത്തെ ടീമിലെടുക്കാന്‍ പറഞ്ഞപ്പോള്‍ ധോണി എതിര്‍ത്തു; ടീമിന്റെ ഐക്യം നഷ്ടപ്പെടുമെന്ന് വിശദീകരണം, വെളിപ്പെടുത്തലുമായി എന്‍. ശ്രീനിവാസന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ഒരു മികച്ച താരത്തെ നിര്‍ദ്ദേശിച്ചപ്പോള്‍ ക്യാപ്റ്റനായിരുന്ന ധോണി അതിന് എതിര്‍പ്പറിയിച്ചതായി സൂപ്പര്‍ കിങ്‌സ് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന്‍. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ വെബിനാറിലാണ് ഇന്ത്യ സിമന്റ്‌സിന്റെ തലവന്‍ കൂടിയായ ശ്രീനിവാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ മികച്ച താരത്തെ ടീമിലെടുക്കാന്‍ പറഞ്ഞപ്പോള്‍ ധോണി എതിര്‍ത്തത് ആ പ്രത്യേക കളിക്കാരന്‍ ടീമിനെ നശിപ്പിക്കുമെന്ന കാരണത്താലാണ് ശ്രീനിവാസന്‍ വ്യക്തമാക്കി. ''ഞങ്ങള്‍ എം.എസിനോട് നിര്‍ദേശിച്ച ഒരു മികച്ച കളിക്കാരന്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, വേണ്ട സര്‍, അദ്ദേഹം ടീമിനെ നശിപ്പിക്കും. ടീമിനുള്ളിലെ ഐക്യം പ്രധാനമാണ്.'' - ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ അന്ന് ധോണി വേണ്ടെന്നു പറഞ്ഞ താരം ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

മത്സരങ്ങള്‍ക്കു മുമ്പ് എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും ശക്തിദൗര്‍ബല്യങ്ങള്‍ ഡാറ്റ വെച്ച് വിലയിരുത്തുന്ന പതിവുണ്ട്. എന്നാല്‍ ധോണി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. ബൗളിങ്-ബാറ്റിങ് പരിശീലകരും സ്റ്റീഫന്‍ ഫ്‌ളെമിങ്ങടക്കം (മുഖ്യ പരിശീലകന്‍) ഉള്ളവരും അതില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുമായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. 10 ഐ.പി.എല്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച ധോണി മൂന്നു തവണ ടീമിനെ കിരീടത്തിലെത്തിച്ചിട്ടുണ്ട്.

Next Story

Related Stories