TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ടീമിലെ മികച്ച ഫുട്ബോളര്‍ ധോണിയാണ്; ലാ ലിഗാ ബ്രാന്‍ഡ് അംബാസഡര്‍ രോഹിത് ശര്‍മ പറയുന്നു

ഇന്ത്യന്‍ ടീമിലെ മികച്ച ഫുട്ബോളര്‍ ധോണിയാണ്; ലാ ലിഗാ ബ്രാന്‍ഡ് അംബാസഡര്‍ രോഹിത് ശര്‍മ പറയുന്നു

ഇന്ത്യയിലെ ആദ്യത്തെ ലാ ലിഗാ ബ്രാന്‍ഡ് അംബാസഡറായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വൈസ്‌ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി താരം വിശേഷിപ്പിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ആണ്. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഫുട്‌ബോള്‍ പിന്തുടരുന്നവരാണ്.'രോഹിത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫുട്ബോള്‍ മത്സരങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ക്രിക്കറ്റില്‍ നിന്നുമുള്ള ഇടവേളയ്ക്ക് ഈ ഫുട്ബോള്‍ മത്സരങ്ങള്‍ സഹായിച്ചു. ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇടയില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ മധ്യനിരയിലാണ് എന്റെ സ്ഥാനം. നായകനാണ് ഓരോ കളിക്കാര്‍ക്കും സ്ഥാനം നിശ്ചയിക്കുന്നത്. മധ്യനിരയില്‍ കളിക്കാനാണ് എനിക്കിഷ്ടം. കാരണം അതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ പൊസിഷന്‍, രോഹിത് പറയുന്നു.ഫുട്ബോള്‍ ഉള്‍പ്പെടെ ഏത് കായിക ഇനവും വളര്‍ന്നു വരാന്‍ സമയമെടുക്കുമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. 1930കളില്‍ ക്രിക്കറ്റ് എവിടെയായിരുന്നു എന്ന് നോക്കുക, ഇപ്പോള്‍ എവിടെ എത്തിയെന്ന് നോക്കുക. അത്രയും സമയം ഫുട്ബോളിന് വേണ്ടിവരും എന്ന് തോന്നുന്നില്ല, രോഹിത് പറഞ്ഞു

ലാ ലീഗയെ വമ്പന്മാരായ റയല്‍ മാഡ്രിഡാണ് രോഹിത്തിന്റെ ടീം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ സ്പെയ്നിനെയാണ് ഇന്ത്യയുടെ ഉപനായകനായ രോഹിത് പിന്തുണച്ചത്. സിനദിന്‍ സിദാനും, ഡേവിഡ് ബെക്കാമുമാണ് രോഹിത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍. രോഹിത്തിനെ ലാ ലീഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ലാ ലീഗയെന്ന് ഫുട്ബോള്‍ ലീഗിന്റെ ഇന്ത്യന്‍ മുഖമായി വരേണ്ടത് ഇന്ത്യന്‍ ഫുട്ബോള്‍ താരമാണെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Hola India/España, as you guys know, football has always held a special place in my heart so this association is so special to me. And to be named the ambassador for the La Liga is so humbling. So excited for this partnership <a href="https://twitter.com/LaLigaEN?ref_src=twsrc^tfw">@LaLigaEN</a> <a href="https://t.co/prZFFSeHdV">pic.twitter.com/prZFFSeHdV</a></p>— Rohit Sharma (@ImRo45) <a href="https://twitter.com/ImRo45/status/1205036443476746241?ref_src=twsrc^tfw">December 12, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories