TopTop
Begin typing your search above and press return to search.

എംടിബി കേരള സൈക്ലിംഗ്; അനുബന്ധമത്സരങ്ങള്‍ക്ക് നാളെ തുടക്കം

എംടിബി കേരള സൈക്ലിംഗ്; അനുബന്ധമത്സരങ്ങള്‍ക്ക് നാളെ തുടക്കം

പര്‍വത-സാഹസിക സൈക്ലിംഗ് രംഗത്തെ രാജ്യത്തെ സുപ്രധാന മത്സരമായ എംടിബി കേരള മത്സരങ്ങള്‍ക്കായി മാനന്തവാടി പ്രിയദര്‍ശനി ടീ എന്‍വയറണ്‍സ് ഒരുങ്ങി. മത്സരങ്ങളോടനുബന്ധിച്ച് അമച്വര്‍ സൈക്കിളോട്ടക്കാര്‍ക്കായുള്ള ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് മത്സങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.

കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 22ന് നടക്കുന്ന അന്തരാഷ്ട്ര-ദേശീയ മത്സരങ്ങള്‍ സംസ്ഥാന തുറമുഖം-മ്യൂസിയം-ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നായി 21 പ്രൊഫഷണല്‍ സൈക്കിളോട്ടക്കാരാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. സൈക്ലിംഗ് കായിക വിനോദത്തിലെ സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സംഘടനായായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍(യുസിഐ) യുടെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടം പിടിച്ച മത്സരമാണ് എംടിബി കേരള.മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ വൃത്താകൃതിയിലുള്ള 4.8 കിമി വരുന്നതാണ് അന്താരാഷ്ട്ര-ദേശീയ സൈക്ലിംഗ് മത്സരങ്ങളുടെ ട്രാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സൈക്കിള്‍ ട്രാക്ക് പാറക്കൂട്ടങ്ങളും, വെള്ളവും ചെളിയുമെല്ലാം നിറഞ്ഞ ദുര്‍ഘട പാതയാണ്.

ദേശീയ മത്സരത്തില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകമായാണ് മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60 പുരുഷന്മാരും 20 വനിതകളുമാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്. സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും യുസിഐയുടെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് എംടിബി കേരള മത്സരങ്ങള്‍ നടത്തുന്നതെന്ന് കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്‌കര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.ഇന്ത്യ കൂടാതെ അര്‍മേനിയ, ബഹ്‌റൈന്‍, കാനഡ, ജര്‍മ്മനി, മലേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഉസ്‌ബെക്ക്സ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൈക്കിളോട്ടക്കാര്‍ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്.

മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചില്‍ പങ്കെടുക്കനവരസമുള്ളത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രിയദര്‍ശനി എസ്റ്റേറ്റ് മുതല്‍ കുറുവ ദ്വീപ് വഴി 38 കിമി സഞ്ചരിച്ച് തിരികെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തുന്നതാണ് ട്രാക്ക്. 20 ന് ഫണ്‍ ആന്‍ഡ് ത്രില്‍ മത്സരങ്ങളുടെ ട്രയലും 21 ന് ഫൈനല്‍ മത്സരങ്ങളും നടക്കും. അമച്വര്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് 22 നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം.

അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും.ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയും സാക്ഷ്യപത്രങ്ങളും ലഭിക്കും.


Next Story

Related Stories