TopTop
Begin typing your search above and press return to search.

'എന്റെ അമ്മാവനെ അറുത്ത് കൊല്ലുകയായിരുന്നു'; പത്താന്‍കോട്ടില്‍ കുടുംബത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സുരേഷ് റെയ്ന

എന്റെ അമ്മാവനെ അറുത്ത് കൊല്ലുകയായിരുന്നു; പത്താന്‍കോട്ടില്‍ കുടുംബത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സുരേഷ് റെയ്ന

കുടുംബാംഗങ്ങള്‍ ക്രൂരമായി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്ന. ഓഗസ്റ്റ് 19 ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍തരിയല്‍ ഗ്രാമത്തില്‍ റെയ്നയുടെ പിതാവിന്റെ സഹോദരി ആശാ ദേവിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ റെയ്നയുടെ അമ്മാവന്‍ അശോക് കുമാര്‍ (58) മരിച്ചു. അമ്മായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ രണ്ട് കസിന്‍സില്‍ ഒരാള്‍ മരിച്ചു. ഇപ്പോള്‍ കുടുംബാംഗങ്ങള്‍ ക്രൂരമായി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നീതി നേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും പഞ്ചാബ് പൊലീസിനേയും സമീപിച്ചിരിക്കുകയാണ് സുരേഷ് റെയ്ന. പഞ്ചാബിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതിലും അപ്പുറത്താണെന്ന് റെയ്ന പറഞ്ഞു. അറുത്ത് കൊല്ലുകയായിരുന്നു എന്റെ അമ്മാവനെ. എന്റെ അച്ഛന്റെ സഹോദരിയും രണ്ട് കസിന്‍സിനും ഗുരുതരമായി പരിക്കേറ്റു. ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കേ അതില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചു. അമ്മായിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്, റെയ്ന ട്വിറ്ററില്‍ കുറിച്ചു. ഈ നിമിഷം വരെ എന്താണ് സംഭവിച്ചത് എന്നോ, ആരാണ് അതിന് പിന്നിലെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഈ വിഷയത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് പഞ്ചാബ് പൊലീസിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ ക്രൂരകൃത്യം ചെയ്തത് ആര് എന്നെങ്കിലും ഞങ്ങള്‍ക്ക് അറിയണം. ഇനിയും ഇതുപോലെ ക്രൂരത ചെയ്യാന്‍ അവരെ വിട്ടുകൂടാ...പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും ടാഗ് ചെയ്ത റെയ്ന ട്വീറ്റ് ചെയ്തു.


ഐപിഎല്‍ സീസണില്‍ നിന്ന് പിന്‍മാറി റെയ്‌ന നാട്ടലിലേക്ക് മടങ്ങിയത് ബന്ധുക്കള്‍ക്ക് നേരെയുണ്ടായ ആക്രമത്തിന്റെ പശ്ചാത്തലത്തിലാണെന്നായിരുന്നു റിപോര്‍ട്ടുകള്‍. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്ന മടങ്ങുന്നത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ, കോവിഡ് ഭയത്തെ തുടര്‍ന്നാണ് റെയ്ന മടങ്ങിയത് എന്നും, ഹോട്ടല്‍ മുറിയില്‍ തൃപ്തിയുണ്ടായില്ല എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.


Next Story

Related Stories