TopTop
Begin typing your search above and press return to search.

ഗ്രീസ്മാന്റെ ഗോളില്‍ സമനില നേടി ബാഴ്‌സ; വിദാലിന് ചുവപ്പ് കാര്‍ഡ്

ഗ്രീസ്മാന്റെ ഗോളില്‍ സമനില നേടി ബാഴ്‌സ; വിദാലിന് ചുവപ്പ് കാര്‍ഡ്

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ നാപ്പോളി ആദ്യപാദ മത്സരം 1-1 നു സമനിലയില്‍ അവസാനിച്ചു. മത്സരത്തിലുട നീളം മികച്ച പ്രതിരോധം തീര്‍ത്ത് മെസി അടക്കമുള്ള താരങ്ങള്‍ക്ക് പൂട്ടിട്ട നാപ്പോളിയുടെ തന്ത്രം നടപ്പായി. 30 മിനിറ്റില്‍ ബാഴ്‌സലോണ പ്രതിരോധത്തില്‍ നിന്ന് ലഭിച്ച പന്ത് സിലെന്‍സ്‌കിയില്‍ നിന്ന് സ്വീകരിച്ച മെര്‍ട്ടന്‍സ് ഒരു അതുഗ്രം ഗോളോടെ നാപ്പോളിക്ക് ലീഡും നേടി കൊടുത്തു. ഗോള്‍ നേട്ടത്തോടെ നാപ്പോളി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായും ബെല്‍ജിയം താരം മാറി. രണ്ടാം പകുതിയില്‍ പക്ഷെ മെര്‍ട്ടനസിന് പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നത് നാപ്പോളിക്ക് വലിയ തിരിച്ചടി ആയി. തുടര്‍ന്ന് 57 മിനിറ്റില്‍ സെമേദോയുടെ പാസില്‍ ഗ്രീസ്മാന്‍ സമനില ഗോള്‍ കണ്ടത്തിയതോടെയാണ് ബാഴ്‌സലോണ ആരാധകര്‍ക്ക് ആശ്വാസമായത്.

പിന്നീട് ഗോളാക്കാവുന്ന മികച്ച അവസരങ്ങള്‍ നാപ്പോളിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. മറുവശത്ത് ബാഴ്‌സലോണയില്‍ മെസ്സിയുടെ ഗോളാക്കാവുന്ന മികച്ച അവസരവും നഷ്ടമായി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഫോളിനും പ്രതികരണത്തിനും തുടര്‍ച്ചയായി 2 മഞ്ഞ കാര്‍ഡുകള്‍ ലഭിച്ച വിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പോയത് ബാഴ്‌സലോണക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനു ശേഷം പിക്വക്ക് പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നതും വലിയ തിരിച്ചടിയായി. മത്സരത്തില്‍ 68 ശതമാനം പന്ത് കൈവശം വച്ചതും ബാഴ്‌സ ആയിരുന്നെങ്കില്‍ ഗോളാക്കാവുന്ന അവസരങ്ങള്‍ കളഞ്ഞ് കുളിച്ചത് തിരിച്ചടിയാകുകയായിരുന്നു. എന്നാല്‍ എവേ ഗോളിന്റെ ആനുകൂല്യവും ആയി രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്തില്‍ കളിക്കാം എന്നത് ബാഴ്‌സലോണക്ക് ആശ്വാസം പകരുന്നുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Vidal with two yellow cards in a row lol <a href="https://t.co/jElebf2971">pic.twitter.com/jElebf2971</a></p>— R3ed Alrashid (@R3ed_0) <a href="https://twitter.com/R3ed_0/status/1232426898480869376?ref_src=twsrc^tfw">February 25, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories