TopTop
Begin typing your search above and press return to search.

കോഹ്‌ലിയുടെ ആ ഗുണം ഇന്ത്യക്ക് നേട്ടമായി; പ്രശംസയുമായി നവ്ദീപ് സൈനി

കോഹ്‌ലിയുടെ ആ ഗുണം  ഇന്ത്യക്ക് നേട്ടമായി; പ്രശംസയുമായി നവ്ദീപ് സൈനി

2014-15 ലെ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയില്‍ ധോണി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് കോഹ്‌ലിക്ക് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം ലഭിച്ചത്. പിന്നീട് ധോണി ഏകദിന നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയപ്പോള്‍ ഏകദിനത്തിലും കോഹ്‌ലി ഇന്ത്യയുടെ നായക പദവി ഏറ്റെടുത്തു. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയിലും ഇന്ത്യ മികച്ച ജയങ്ങള്‍ നേടി. മികച്ച ടീമുകളെ വരെ ഇന്ത്യ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. ടീമിന്റെ ഫിറ്റ്നെസ് നിലവാരം ഉയര്‍ത്തുന്നതില്‍ ടീം മാനേജ്മെന്റിനൊപ്പം കോഹ്ലിയും നിര്‍ണായകമായി. ടീം ബാറ്റിംഗിലും ബൗളിങിലും ഒപ്പം ഫീല്‍ഡിംഗിലും മികച്ച നേട്ടങ്ങള്‍ നേടി.

പല സാഹചര്യങ്ങളിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ആധിപത്യം നേടിയത് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി സമയത്ത് കണ്ട വലിയ മാറ്റമായിരുന്നു. ഇന്ത്യയുടെ പേസ്‌നിര ലോകത്തെ വലിയ ശക്തിയായി മാറി. എതിരാളികള്‍ വരെ ഇന്ത്യയുടെ ബൗളിംഗ് നിരയെ പ്രശംസിച്ചു. ഇപ്പോള്‍ വിരാട് കോഹ്‌ലി തന്റെ ബൗളര്‍മാരുമായി എങ്ങനെ ഇടപഴകുന്നുവെന്നത് സംബന്ധിച്ച് ഇന്ത്യന്‍ പേസര്‍ നവ്ദീപ് സൈനി വെളിപ്പെടുത്തുകയാണ്.

ടീം പ്ലാന്‍ അനുസരിച്ച് ബൗളര്‍ പന്തെറിയുമെന്ന് അദ്ദേഹം പ്രതീക്ഷ അര്‍പ്പിക്കുന്നു, എന്നാല്‍ അവ നടപ്പായില്ലെങ്കില്‍ ബൗളര്‍മാരുടെ അഭിപ്രായം തേടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച അഭിപ്രായങ്ങള്‍ പറയുന്ന ബൗളര്‍മാര്‍ക്ക് കോഹ്‌ലി എപ്പോഴും ഒരു സ്ഥാനം കൊടുത്തിരുന്നു. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ഏറ്റവും അത്യാവശ്യ കാര്യമാണ്. ബൗളര്‍മാരുടെ അഭിപ്രായം തേടുക മാത്രമല്ല ഉചിതമെന്ന് തോന്നിയാല്‍ കോഹ്‌ലി അത് സ്വീകരിക്കും. നിങ്ങള്‍ക്ക് കഴിയും എന്ന് പറഞ്ഞ് ബൗളര്‍മാരെ അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിക്കും. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്ദീപ് സൈനി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണില്‍ കോഹ്‌ലിയുടെ കീഴില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലാണ് സൈനി കളിക്കുന്നത്.


Next Story

Related Stories