TopTop
Begin typing your search above and press return to search.

മസൂദ് ഓസിൽ v/s ചൈന; ഫുട്ബോൾ വൈരാഗ്യത്തിന്റെ പുതിയ അധ്യായം

മസൂദ് ഓസിൽ v/s ചൈന; ഫുട്ബോൾ വൈരാഗ്യത്തിന്റെ പുതിയ അധ്യായം

ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച ജർ‌മ്മൻ താരവും അഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മസൂദ് ഓസിലിന്റെ നടപടിയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു. തുര്‍ക്കി വംശജനായ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം ഓസിലിന്റെ പ്രതികരണത്തിനെതിരെ ചൈന ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെ ചൈനയില്‍ ജനപ്രിയമായ പ്രോ ഇവല്യൂഷന്‍ സോക്കര്‍(പി.ഇ.എസ്) വീഡിയോ ഗെയിമില്‍ നിന്നും ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മസൂദ് ഓസിലിനെ വീഡിയോ ഗെയിം കമ്പനിയായ നെറ്റ്ഈസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

'ചൈനീസ് ആരാധകരെ വേദനിപ്പിക്കുന്നതാണ് ഓസിലിന്റെ ഈ വാക്കുകള്‍. സ്‌നേഹവും സമാധാനവും പരത്തുന്നതിന് പകരം നടത്തുന്ന ഇത്തരം അഭിപ്രായങ്ങളെ അംഗീകരിക്കാനാവില്ല' എന്നായിരുന്നു നെറ്റ് ഈസിന്റെ പ്രതികരണം. 'അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ്' എന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.

ഗെയിമിൽ നിന്ന് നീക്കിയതിന് പിന്നാലെ പ്രമീയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ചൈന സംപ്രേക്ഷണം ചെയ്തില്ല. സിസിടിവിയാണ് ചൈനയില്‍ പ്രീമിയര്‍ലീഗ് മത്സരം സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍, ഒരുവിഭാഗം മുസ്ലീം സമൂഹത്തിനെതിരെ ചൈനീസ് സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സംപ്രേക്ഷണം ഒഴിവാക്കുകയായിരുന്നു. പരാമർശത്തിൽ വിമർശനം ശക്തമാവുന്നതിനിടെ ഓസിലിനെ പിന്തുണയ്ച്ച് തുർക്കി മുസ്ലീംങ്ങൾ പ്രകടനം ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഓസിലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ക്ലബ്ബിന് പങ്കില്ലെന്നുമാണ് ആഴ്‌സണലിന്റെ പ്രതികരണം. ക്ലബ്ബെന്ന നിലയില്‍ എല്ലായിപ്പോഴും രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാറുണ്ടെന്നും ആഴ്‌സണല്‍ വ്യക്തമാക്കി. ഓസിലിന്റെ പരാമര്‍ശം ചൈനീസ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്. ഓസിലിനെ പിൻവലിച്ച മത്സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, ടീമിന്റെ പദ്ധതിക്കനുസരിച്ച് ഉയര്‍ന്നുവരാന്‍ ഓസിലിന് സാധിച്ചില്ലെന്ന് ആഴ്‌സണലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറന്ന് ഉനായ് എമറി പ്രതികരിച്ചു. പ്രതിഭയുള്ള കളക്കാരനാണ് , കഴിവ് അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തണം. അല്ലാതെ കാര്യമില്ല. ഓസിലുമായി ശത്രുതയില്ല. . ടീമിലെ സുപ്രധാന താരമായിരുന്ന അദ്ദേഹത്തിന് എപ്പോഴും ടീമില്‍ ഒരു അവസരം ഒഴിഞ്ഞ് കിടന്നിരുന്നു

ആഴ്‌സണലിലെ താരങ്ങള്‍ക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നും എമറി പറയുന്നു.


Next Story

Related Stories