TopTop
Begin typing your search above and press return to search.

രണ്ടാം ടെസ്റ്റിലും തോല്‍വി; ബാറ്റിംഗ് പരാജയം, ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?

രണ്ടാം ടെസ്റ്റിലും തോല്‍വി; ബാറ്റിംഗ് പരാജയം, ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?

രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ 124 റണ്‍സിന് വീണു. 132 റണ്‍സ് വിജയലക്ഷ്യം കിവികള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ന്യൂസിലന്‍ഡിന് സ്വന്തമായി. ആദ്യടെസ്റ്റില്‍ വെല്ലിങ്ടണില്‍ 10 വിക്കറ്റിനായിരുന്നു അവര്‍ വിജയിച്ചത്.

ഒന്നാം ഇിംഗ്‌സില്‍ 7 റന്‍സിന്റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൃഥ്വി ഷാ(14), മായങ്ക് അഗര്‍വാള്‍(3), വിരാട് കോഹ്‌ലി(14), അജിങ്ക്യ രഹാനെ(9), ചേതേശ്വര്‍ പൂജാര(24), ഉമേഷ് യാദവ്(1) എിവരുടെ വിക്കറ്റ് 89 റണ്‍സിനിടെ ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. തുടര്‍ച്ചയായ 22-ാം ഇന്നിംഗ്സിലാണ് സെഞ്ചുറിയില്ലാതെയാണ് കോഹ്‌ലി പുറത്തായത്. 90-6 എ നിലയില്‍ മൂന്നാം ദിനം ഇന്ത്യക്ക് 34 റസ് മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളു. ഹനുമ വിഹാരി (9) ഋഷഭ് പന്ത് (4) മുഹമ്മദ് ഷമി(5) ജസ്പ്രീത് ബുംറ(4) എന്നിവര്‍ വേഗം വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ രവീന്ദ്രജഡേജ (16) മാത്രമാണ് പൊരുതാന്‍ ശ്രമിച്ചത്. ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സൗത്തി 3 വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 242 റസാണ് എടുത്തിരുന്നത്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സിലാണ് ഇന്ത്യ പൂര്‍ണമായും തകര്‍ന്നത്. നാല് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. 24 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രണ്ടാം മത്സരത്തിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകരുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ്ചര്‍ച്ചില്‍ കണ്ടത്. ന്യൂസിലന്‍ഡ് ബോളര്‍മാരെ ഫലപ്രദമായി നേരിടുന്നതില്‍ ഇന്ത്യന്‍ നിര പരാജയപ്പെട്ടു. 242 റണ്‍സിന് കോഹ്ലിയും രഹാനെയും പുജാരയുമെല്ലമടങ്ങുന്ന ഇന്ത്യയെ പുറത്താക്കാന്‍ കിവികള്‍ക്കായി. ഒരിക്കല്‍കൂടി ഇന്ത്യന്‍ ഓപ്പണിങ് നിറംമങ്ങുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ്ചര്‍ച്ചില്‍. മികച്ച ഷോട്ടുകളുമായി തുടങ്ങിയ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് വിരിച്ചെങ്കിലും ടീം സ്‌കോര്‍ 30 എത്തിയപ്പോഴേക്കും മായങ്ക് മടങ്ങി. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ച ഷാ ഒരുഘട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ നില നിര്‍ത്തിയിരുന്നു. അതേസമയം ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ ഒന്നിന് പുറകെ ഒന്നായി താരങ്ങള്‍ കൂടാരം കയറിയത്.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ കൈല്‍ ജാമിസന്റെ പന്തില്‍ ലഥാമിന്റെ കൈകളില്‍ പന്ത് കുടുങ്ങിയതും ടിം സൗത്തിക്ക് അജിങ്ക്യ രഹാനെ വീണതും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോഴാണ്. മധ്യനിരയില്‍ രക്ഷകനായി എത്തിയ ഹനുമ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചേതേശ്വര്‍ പൂജാരയുമായി ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വിഹാരി 55 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും ചെയ്തു. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ സാധിക്കുമായിരുന്ന സമയത്ത് നെയ്ന്‍ വാഗ്‌നറുടെ ബൗണ്‍സറാണ് വിഹാരിയെ പുറത്താക്കിയത്. ബൗണ്‍സര്‍ കളിക്കാന്‍ ശ്രമിച്ച വിഹാരിയെ വിക്കറ്റ് കീപ്പര്‍ ബി.ജെ. വാറ്റ്‌ലിങ് പിടികൂടുകയായിരുന്നു. ടെസ്റ്റിലെ കരുത്തന്‍ ചേതേശ്വര്‍ പൂജാര. അര്‍ധസെഞ്ചുറിയുമായി കിവികള്‍ക്കെതിരെ ഇന്ത്യയെ കരകയറ്റാന്‍ താരം ശ്രമിച്ചെങ്കിലും അസ്വാഭവിക ഷോട്ടിലൂടെ ന്യൂസിലന്‍ഡിന്റെ ഇരയാകാനായിരുന്നു പൂജാരയുടെയും വിധി. പന്തിന് പതിവ് പോലെ സാങ്കേതിക പോരായ്മകള്‍ തിരിച്ചടിയായി. ക്രൈസ്റ്റ്ചര്‍ച്ചിലെ പച്ചപിച്ചാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയാമെങ്കിലും അത്തരത്തിലുള്ള അനവശ്യ ഷോട്ടുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു.

Next Story

Related Stories