TopTop
Begin typing your search above and press return to search.

കോവിഡിനെ തോല്‍പ്പിച്ചു; ന്യൂസിലാന്‍ഡില്‍ റഗ്ബി മത്സരത്തില്‍ എത്തിയത് റെക്കോര്‍ഡ് കാണികള്‍

കോവിഡിനെ തോല്‍പ്പിച്ചു; ന്യൂസിലാന്‍ഡില്‍ റഗ്ബി മത്സരത്തില്‍ എത്തിയത് റെക്കോര്‍ഡ് കാണികള്‍

കോവിഡ് 19 ബാധിച്ച അവസാന രോഗിയും മുക്തി നേടിയതോടെ ന്യൂസിലാന്‍ഡ് സാധാരണ നിലയിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന റഗ്ബി മത്സരത്തില്‍ റെക്കോര്‍ഡ് കാണികളാണ് മത്സരം കാണാനായി എത്തിയത്.45000 ലേറെ കാണികളാണ് അവിടെ എത്തിയത്. 15 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡാണ് ഇവിടെ തിരുത്തി കുറിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ജര്‍മനിയിലും, ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്പെയിനിലും ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചെങ്കിലും അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

5 മില്യണ്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നാണ് കൊറോണയെ തോല്‍പ്പിച്ചത്. ഇത് ആഘോഷിക്കാനുള്ള സമയമാണ് എന്നാണ് മത്സരം നടന്ന ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക് സ്റ്റേഡിയത്തിന്റെ തലവന്‍ നിക് സൗത്നര്‍ പറഞ്ഞത്‌. ടിക്കറ്റ് നിരക്ക് കുറച്ചും, സൗജന്യ പൊതുഗതാഗതം ഏര്‍പ്പാടാക്കിയും, കുട്ടികള്‍ക്ക് ടിക്കറ്റ് ഒഴിവാക്കിയും എല്ലാമാണ് ന്യൂസിലാന്‍ഡ് റഗ്ബി മത്സരത്തിലൂടെ കോവിഡിനെ തോല്‍പ്പിച്ചത് ആഘോഷിച്ചത്. തന്റെ ടീമിന്റെ സപ്പോട്ടറാണോ എന്നൊന്നും നോക്കാതെ, അടുത്തിരിക്കുന്ന എല്ലാവരുമായും എല്ലാവരും കൈകൊടുത്തു. അപ്പോഴും സുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചക്ക് ന്യൂസിലാന്‍ഡ് തയ്യാറായില്ല. 50 ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകളാണ് സ്റ്റേഡിയത്തിലുണ്ടായത്. ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും വാതിലിന്റെ പിടിയും, ലിഫ്റ്റ് ബട്ടനുമെല്ലാം വൃത്തിയാക്കി കൊണ്ടിരുന്നു.


Next Story

Related Stories