Top

'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' അവാര്‍ഡ് കെയ്ന്‍ വില്യംസണും സംഘത്തിനും കൈമാറി

2019 ലെ ലോകകപ്പ് ഫൈനലിനുശേഷം ന്യൂസിലാന്റ് പുരുഷ ക്രിക്കറ്റ് ടീമിന് അവരുടെ കായിക പെരുമാറ്റത്തിന് ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു. ബിബിസി ബ്രോഡ്കാസ്റ്റര്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിന്‍സിന്റെ സ്മരണയ്ക്കായി നല്‍കി വരുന്ന അവാര്‍ഡ് 'സ്പിരിറ്റ് ഓഫ് ഗെയിം' ഉയര്‍ത്തിപ്പിടിച്ചതില്‍ എതിരാളികളോടും, സ്വന്തം ക്യാപ്റ്റനോടും ടീമിനോടും അമ്പയര്‍മാരോടും ക്രിക്കറ്റിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന താരത്തിനോ ടീമിനോ നല്‍കി വരുന്ന അവാര്‍ഡാണ്.

ലോകകപ്പ് ഫൈനലില്‍ നിശ്ചിത 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാന്റും ഒപ്പം നില്‍ക്കുകയായിരുന്നു. അതിന് ശേഷം സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയി അവസാനിച്ചപ്പോള്‍ കിരീടം കൂടുതല്‍ ബൗണ്ടറി നേടിയെന്ന മാനദണ്ഡം അനുസരിച്ച് ഇംഗ്ലണ്ടിന് നല്‍കുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ന്യൂസിലാന്റ് ടീം ശബ്ദമുയര്‍ത്തുകയോ പ്രതിവാദങ്ങളൊന്നും നയിക്കുകയോ ചെയ്തില്ല. കിരീടം നേടാനായില്ലെങ്കിലും വില്യംസണിന്റെയും സംഘത്തിന്റെയും മൈതാനത്തെ നല്ല പെരുമാറ്റം പ്രശംസിക്കപ്പെട്ടു. 'ന്യൂസിലാന്റ് ടീം ഈ അവാര്‍ഡിന് അര്‍ഹരായ വിജയികളാണ്. യുദ്ധത്തിന്റെ ചൂടില്‍, അവര്‍ ഒരു മികച്ച കായികക്ഷമത പ്രകടിപ്പിച്ചു, അത് അത്തരമൊരു മികച്ച ഫൈനലിനും ടൂര്‍ണമെന്റിനും അനുയോജ്യമാണ്,' എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാര പറഞ്ഞു. 2013 മുതല്‍ എംസിസി (മേരിലബോണ്‍ ക്രിക്കറ്റ് ക്ലബ്) നല്‍കി വരുന്ന ട്രോഫി ഇംഗ്ലണ്ടിനെതിരായ ഹാമില്‍ട്ടണ്‍ ടെസ്റ്റിനിടെ വില്യംസണിന് കൈമാറി.


Next Story

Related Stories