TopTop
Begin typing your search above and press return to search.

നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്; വംശീയ അധിക്ഷേപ പരാതിയില്‍ അന്വേഷണം നടത്തും

നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്; വംശീയ അധിക്ഷേപ പരാതിയില്‍ അന്വേഷണം നടത്തും

മാഴ്‌സയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പിഎസ്ജി താരം നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്. നെയ്മര്‍ക്കെതിരെ അല്‍വാരോ വംശീയ അധിക്ഷേപം നടത്തിയെന്ന പിഎസ്ജി മുന്നേറ്റ നിര താരത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ലീഗ് വണ്‍ അധികൃതര്‍ പറഞ്ഞു.

നേരത്തെ നെയ്മറിന് പത്ത് മത്സരങ്ങള്‍ വരെ വിലക്ക് വന്നേക്കും എന്ന് ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച മാഴ്‌സെക്ക് എതിരായ മത്സരത്തില്‍ നെയ്മര്‍ മാഴ്‌സെ താരമായ ആല്‍വാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. മാഴ്സ പ്രതിരോധ നിര താരം അല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മര്‍ ആരോപിച്ചു. ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ ഇടിച്ചതിനാണ് താരത്തിനു കാര്‍ഡ് ലഭിച്ചത്.

വാര്‍ ഉപയോഗിച്ചാണ് നെയ്മറിന്റെ ഫൗള്‍ റഫറി കണ്ടെത്തിയത്. വാറില്‍ തന്റെ ഫൗള്‍ കണ്ടെത്തിയപ്പോള്‍ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചത് കാണാന്‍ കഴിഞ്ഞില്ലേ എന്ന് കാര്‍ഡ് കിട്ടി പുറത്തേക്ക് നടക്കുമ്പോള്‍ താരം റഫറിയോട് ചോദിച്ചു. പിന്നാലെ, ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമമേ തനിക്കുള്ളൂ എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു.എന്നാല്‍ ആല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്. നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കില്‍ താരത്തിനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്.

Next Story

Related Stories