TopTop
Begin typing your search above and press return to search.

ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് വന്‍ നഷ്ടം; താരങ്ങള്‍ക്ക് പ്രതിഫലവുമില്ല

ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് വന്‍ നഷ്ടം; താരങ്ങള്‍ക്ക് പ്രതിഫലവുമില്ല

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ ആരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. ഈ വര്‍ഷം തന്നെ മത്സരങ്ങള്‍ നടത്താമെന്ന പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ടൂര്‍ണ്ണമെന്റ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലാണ് സംഘാടകര്‍. അതേസമയം ഐപിഎല്‍ സീസണ്‍ റദ്ദാക്കിയാല്‍ കളിക്കാര്‍ക്ക് ഒരു രൂപപോലും പ്രതിഫലം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങള്‍ക്ക് മൂന്ന് ഘട്ടമായാണ് പ്രതിഫലം നല്‍കുക. കളി തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പാണ് ആദ്യഘട്ടമായി മൊത്തം പ്രതിഫലത്തിന്റെ 15 ശതമാനം നല്‍കുക. ടൂര്‍ണ്ണമെന്റിനിടെ 65 ശതമാനം കൈമാറും ബാക്കിയുള്ള 20 ശതമാനം ടൂര്‍ണ്ണമെന്റ് അവസാനിച്ച് നിശ്ചിത സമയത്തിനുള്ളിലാകും നല്‍കുക. ഇത്തവണത്തെ ഐ.പി.എല്ലില്‍ ലക്ഷങ്ങളും കോടികളും മുടക്കി ടീമുകള്‍ വിളിച്ചെടുത്ത കളിക്കാര്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. കളി നടന്നില്ലെങ്കില്‍ ടീമുകള്‍ക്ക് സ്വാഭാവികമായും വരുമാനമുണ്ടാകില്ല. നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ റദ്ദാക്കുകയാണെങ്കില്‍ ആര്‍ക്കും പ്രതിഫലം ലഭിക്കാനും സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര വ്യക്തമാക്കുന്നത്.

ക്ലബുകളുടെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ മഹാമാരി മൂലം വരുന്ന കളിക്കാരുടെ പ്രതിഫലനഷ്ടം ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് അത്തരമൊരു സാധ്യതയുമില്ല. ഓരോ ടീമും സീസണില്‍ 75 മുതല്‍ 85 കോടി രൂപ വരെയാണ് പ്രതിഫല ഇനത്തില്‍ മുടക്കുന്നത്. കളിയും വരുമാനവുമില്ലെങ്കില്‍ ഇത്രവലിയ തുക എങ്ങനെ മുടക്കാനാകുമെന്നാണ് ടീമുകളുടെ ചോദ്യം. ടീമുകളേക്കാള്‍ വലിയ നഷ്ടം സഹിക്കേണ്ടി വരിക ബി.സി.സി.ഐക്കായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനത്തില്‍ മൂവായിരം കോടിയുടെ കുറവാണ് ഐപിഎല്‍ നടന്നില്ലെങ്കില്‍ ഉണ്ടാവുക.

Next Story

Related Stories