TopTop
Begin typing your search above and press return to search.

ബുണ്ടസ് ലിഗയില്‍ കോവിഡ് ചട്ടം ലംഘിച്ച താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കില്ല

ബുണ്ടസ് ലിഗയില്‍ കോവിഡ് ചട്ടം ലംഘിച്ച താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കില്ല

കൊറോണ ബാധ മൂലം തടസപ്പെട്ട ലോകത്തെ കായിക വിനോദങ്ങള്‍ക്ക് ജര്‍മനിയില്‍ ബുണ്ടസ് ലിഗ മല്‍സരങ്ങളോടെ തുടക്കമായപ്പോള്‍ ആദ്യ മത്സരം വിവാദത്തിലുമായി. താരങ്ങള്‍ കോവിഡ് ചട്ടം ലംഘിച്ചതോടെയാണ് ആദ്യ മത്സരം വിവാദത്തിലായത്. ശനിയാഴ്ച പുനരാരംഭിച്ച ബുണ്ടസ് ലിഗയില്‍ ഹെര്‍ത്ത ബെര്‍ലിന്‍ - ഹോഫന്‍ഹെയ്മിന്‍ മത്സരത്തിനിടെ ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഹെര്‍ത്ത ഡിഫന്‍ഡര്‍ ഡെഡ്റിക്ക് ബൊയാട്ട സഹതാരമായ മാര്‍ക്കോ ഗ്രുജിക്കിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. മറ്റു താരങ്ങള്‍ കൈമുട്ടുകള്‍ കൂട്ടിയിടിച്ചുള്ള ആഘോഷത്തിന് മാത്രം തയ്യാറായപ്പോഴാണ് ബൊയാട്ടയുടെ ഈ നീക്കം.

കളിക്കളത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന ജെര്‍മന്‍ ഫുട്ബോള്‍ ലീഗ് ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ പുനരാരംഭിച്ച ആദ്യ ദിവസം തന്നെ ചട്ടലംഘനമുണ്ടായിരിക്കുന്നത്. അതേസമയം എന്നാല്‍ താരങ്ങള്‍ക്കെതിരേ നടപടിയെടുക്കില്ലെന്നാണ് ജെര്‍മന്‍ ഫുട്ബോള്‍ ലീഗ് അധികൃതരുടെ നിലപാട്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഹെര്‍ത്ത ബെര്‍ലിന്റെ ജയം.

കോവിഡിനെ തുടര്‍ന്ന് രണ്ട് മാസത്തെ സസ്പെന്‍ഷനുശേഷം പുനരാരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന ഫുട്ബോള്‍ ലീഗാണ് ബുണ്ടസ് ലിഗ. കാണികളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരത്തിനു സാക്ഷിയായത് മാധ്യമപ്രവര്‍ത്തകരും ടീമുകളുടെ ഒഫീഷ്യല്‍സും റഫറിമാരും മാത്രമാണ്. റെക്കോഡ് ആരാധകര്‍ മത്സരങ്ങള്‍ ചാനലുകളിലൂടെ തത്സമയം കണ്ടതായി സ്‌കൈ സ്പോര്‍ട്സ് അവകാശപ്പെട്ടു. ജര്‍മനിയില്‍ മാത്രം അറുപത് ലക്ഷം പേര്‍ മത്സരങ്ങള്‍ തത്സമയം കണ്ടതായാണു കണക്കുകള്‍. സ്റ്റേഡിയത്തില്‍നിന്നു സ്റ്റേഡിയത്തിലേക്കുള്ള 'കോണ്‍ഫെറന്‍സ്' എന്നു പേരിട്ട തത്സമയ സംപ്രേഷണവും സ്‌കൈ സ്പോര്‍ട്സ് നടത്തിയിരുന്നു. ലോകവ്യാപകമായി 70 ലധികം ചാനലുകള്‍ ബുണ്ടസ് ലിഗാ മത്സരങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്തതായി ജര്‍മന്‍ ഫുട്ബോള്‍ ലീഗ് വ്യക്തമാക്കി.

ബുണ്ടസ് ലീഗില്‍ യുണിയന്‍ ബെര്‍ലില്‍ - ബയേണ്‍ മ്യൂണിക്ക് മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ യൂണിയന്‍ ബെര്‍ലിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ യൂണിയന്‍ ബെര്‍ലിനെ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബെഞ്ചമിന്‍ പവാര്‍ദും ഗോളടിച്ചു. ഈ സീസണിലെ 40 അം ഗോളാണ് ലെവന്‍ഡോസ്‌കി ഇന്ന് നേടിയത്. ബുണ്ടസ് ലീഗയിലെ 26 ആം ഗോളും. ജയത്തോടെ് കൂടി പോയന്റ് നിലയില്‍ നാല് പോയന്റ് ലീഡ് ബയേണ്‍ നിലനിര്‍ത്തി.


Next Story

Related Stories