TopTop
Begin typing your search above and press return to search.

പരാജയമറിയാതെ 44 മത്സരങ്ങള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമെത്തി ലിവര്‍പൂള്‍

പരാജയമറിയാതെ 44 മത്സരങ്ങള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമെത്തി ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗില്‍ വസ്റ്റ്ഹാം യുണൈറ്റഡിനെ 3-2 നു തോല്‍പ്പിച്ച് ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്. ലീഗില്‍ തുടര്‍ച്ചയായ 18 മത്തെ മത്സരം വിജയിച്ച് മുന്നേറുന്ന ലിവര്‍പൂള്‍ ഈ റെക്കോര്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമെത്തി. ആന്‍ഫീല്‍ഡിലെ 54 മത്തെ മത്സരത്തിലും ടീം തോല്‍വി വഴങ്ങാതെ വിജയം കുറിച്ചു. ലിവര്‍പൂളിന്റെ പരാജയമറിയാതെ 44 മത്തെ പ്രീമിയര്‍ ലീഗ് മത്സരം കൂടി ആയിരുന്ന ഇത്.

മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ച ലിവര്‍പൂള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ലക്ഷ്യം കണ്ടു. 9 മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ക്രോസില്‍ വൈനാള്‍ഡന്‍ ലിവര്‍പൂളിനു ലീഡ് സമ്മാനിച്ചു. എന്നാല്‍ 3 മിനിറ്റിനുള്ളില്‍ സ്‌നോഡ്ഗ്രാസിന്റെ കോര്‍ണര്‍ ഹെഡറിലൂടെ ഗോളാക്കി ഇസ ഡിയോപ്പ് ലിവര്‍പൂളിന് തിരിച്ചടി നല്‍കി. ശേഷം ലിവര്‍പൂള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 54 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫോര്‍നാല്‍സ് ലിവര്‍പൂളിനെ ഞെട്ടിച്ചു.

വിജയം തന്നെ മുന്നില്‍ കണ്ട് കളിച്ച ലിവര്‍പൂള്‍ 68 മിനിറ്റില്‍ റോബര്‍ട്ട്‌സന്റെ പാസില്‍ നിന്ന് സലാഹ് അടിച്ച ദുര്‍ബലമായ ഷോട്ട് കയ്യില്‍ ഒതുക്കുന്നതില്‍ ലൂക്കാസ് ഫാബിയാന്‍സ്‌കി പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സമനില ഗോള്‍ ആഘോഷിച്ചു. 81 മിനിറ്റില്‍ അര്‍ണോള്‍ഡിന്റെ പാസില്‍ വലകുലുക്കിയ സാദിയോ മാനെ ലിവര്‍പൂളിന് ഒരിക്കല്‍ കൂടി ജയം സമ്മാനിച്ചു. തുടര്‍ന്ന് 86 മിനിറ്റില്‍ അര്‍ണോള്‍ഡിന്റെ പാസില്‍ വലകുലുക്കിയ സാദിയോ മാനെ വല കുലുക്കി എങ്കിലും വാറിലൂടെ അത് ഓഫ് സൈഡ് വിധിച്ചു.

<blockquote class="twitter-tweet"> <p lang="en" dir="ltr">One step closer for <a href="https://twitter.com/LFC?ref_src=twsrc^tfw">@LFC</a> <a href="https://t.co/zKrJl3UIPQ">pic.twitter.com/zKrJl3UIPQ</a></p>— Premier League (@premierleague) <a href="https://twitter.com/premierleague/status/1232074747237797894?ref_src=twsrc^tfw">February 24, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories