TopTop
Begin typing your search above and press return to search.

20 അംഗ ടീമില്‍ 22 പേസര്‍മാര്‍? ഇംഗ്ലണ്ടിനെതിരെയുള്ള പാക്കിസ്ഥാന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് അക്തര്‍

20 അംഗ ടീമില്‍ 22 പേസര്‍മാര്‍? ഇംഗ്ലണ്ടിനെതിരെയുള്ള പാക്കിസ്ഥാന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് അക്തര്‍

ഇംഗ്ലണ്ടില്‍ നടക്കാനിരുക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 20 അംഗ ടീമിനെ കഴിഞ്ഞ ദിവസം പിസിബി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ടീം സെലക്ഷനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഷൊയൈബ് അക്തര്‍. ടീമില്‍ പേസര്‍മാര്‍ അധികമെന്ന് ചൂണ്ടികാട്ടിയാണ് അക്തറിന്റെ വിമര്‍ശനം. മുന്‍ താരം റഷീദ് ലത്തീഫുമായി ജിയോ ക്രിക്കറ്റില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു പാക് ടീം മാനേജ്‌മെന്റിന്റെ മോശം സെലക്ഷനെ അകതര്‍ വിമര്‍ശിച്ചത്.

20 അംഗ ടീമിനെ അവര്‍ പ്രഖ്യാപിച്ചു. ഈ ഇരുപതില്‍ 22 ഓളം ഫാസ്റ്റ് ബൗളര്‍മാരുണ്ട്. അവര്‍ ആരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് നമുക്ക് നോക്കാം. എന്താണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്, ഏത് തരത്തിലുള്ള പിച്ചുകളിലായിരിക്കും അവിടെ കളിക്കേണ്ടി വരികയെന്നോ ഇവര്‍ക്ക് ഒരു ധാരണയും ഇല്ല. ടീം ലിസ്റ്റ് വരുമ്പോള്‍ മാത്രമെ അവരെന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുകയുള്ളു. ഈ നിമിഷം വരെയ്ക്കും നമുക്ക് ഒന്നും അറിയില്ല-അക്തര്‍ പറഞ്ഞു.

തെറ്റായ തിരഞ്ഞെടുപ്പ് കാരണം ടെസ്റ്റ് മത്സരം തോറ്റാല്‍ ശക്തമായ വിമര്‍ശനമുണ്ടാകും. 40 കളിക്കാരെ അയച്ചാലും നിങ്ങള്‍ക്ക് ശരിയായ ടെസ്റ്റ് സ്‌ക്വാഡ് ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. മാനേജുമെന്റിനോട് എനിക്ക് ഖേദമുണ്ട്, പക്ഷേ അവര്‍ അവരുടെ മികച്ച ഇലവന്‍ തിരഞ്ഞെടുക്കണം, ''അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 5 ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീം: അസര്‍ അലി (സി), ബാബര്‍ ആസാം (വൈസ്), അബിദ് അലി, ആസാദ് ഷാഫിക്, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഇമാം ഉല്‍ ഹഖ്, ഇമ്രാന്‍ ഖാന്‍, കാശിഫ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സര്‍ഫറാസ് അഹമ്മദ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, സൊഹൈല്‍ ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ്, യാസിര്‍ ഷാ.

Next Story

Related Stories