TopTop
Begin typing your search above and press return to search.

ടീമിന്റെ പേര് തെറ്റായി പോസ്റ്റ് ചെയ്തു; പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ ട്രോളി ആരാധകര്‍

ടീമിന്റെ പേര് തെറ്റായി പോസ്റ്റ് ചെയ്തു; പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ ട്രോളി ആരാധകര്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയിരിക്കുകയാണ്. പാക് താരങ്ങളില്‍ പലരും ഇംഗ്ലണ്ടിലോക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. പാക് താരം മുഹമ്മദ് ഹഫീസ് കോവിഡ് പൊസിറ്റീവെന്ന് പിസിബി നടത്തിയ ടെസ്റ്റില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ താരം സ്വന്തമായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ കൊവിഡ് ഇല്ലെന്നാണ് കണ്ടെത്തിയത്. ഇത് താരം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പിസിബിയോട് ചോദിക്കാതെ പരിശോധന നടത്തിയത്‌ ബോര്‍ഡിന്റെ അതൃപ്തി ഹഫീസിനെ അറിയിച്ചിരുന്നു.

''മറ്റൊരിടത്ത് പരിശോധനക്ക് വിധേയനാവാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. എന്നാല്‍, ബോര്‍ഡിനെ അറിയിക്കേണ്ട ഉത്തരവാദിത്തം കാണിക്കണം. ആദ്യം ബോര്‍ഡിനോട് സംസാരിക്കണമായിരുന്നു.''പിസിബി സിഇഒ വസീം ഖാന്‍ പറഞ്ഞു.

ഇതിന് പിന്നാലെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് ബോര്‍ഡ്. പാക് ക്രിക്കറ്റിനെ ട്രോളി ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. പാക് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതായി കാണിച്ച് പങ്കുവെച്ച ചിത്രത്തിന്റെ അടികുറിപ്പില്‍ (ട്വീറ്റില്‍) രാജ്യത്തിന്റെ പേര് സോഷ്യല്‍ മീഡിയ ടീം തെറ്റായാണ് വ്യാഖ്യാനിച്ചിരുന്നത്. ഇത് ചൂണ്ടി കാട്ടി പിസിബിയുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ തെറ്റായി പോസ്റ്റ് ചെയ്യപ്പെട്ട ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്താണ് ആരാധകരുടെ ട്രോള്‍. ട്രോള്‍ ഉണ്ടായതോടെ ട്വീറ്റ് തിരുത്തി പിസിബി വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ ടീം പാക്കിസ്ഥാന്‍ പകരം 'പാകിയാറ്റന്‍' എന്ന് തെറ്റായി എഴുതിയതാണ് ആരാധകര്‍ ചൂണ്ടികാണിച്ചത്.

സോഷ്യല്‍ മീഡിയ ടീം വരുത്തിയ തെറ്റുകള്‍ പിസിബിയെ ഇതാദ്യമല്ല കുഴപ്പത്തിലാക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിടേണ്ടിയിരുന്ന ടീമിനെ പ്രചോദിപ്പിക്കുന്നതിനായി 2018 സെപ്റ്റംബര്‍ 19 ന് ഹാന്‍ഡില്‍ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ ഹൈലൈറ്റുകള്‍ പോസ്റ്റുചെയ്തു. 'സംഭവിച്ചു' എന്നത് അക്ഷര തെറ്റോടെ 'hapoened' എന്നാണ് തെറ്റായിയാണ് പോസ്റ്റ് ചെയ്തത്.

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് നിമിഷങ്ങള്‍ക്കകം പാക് താരങ്ങള്‍ സര്‍ഫരാസ് അഹമ്മദിനെ ചുറ്റി നൃത്തം വെയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെ പിസിബിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പിസിബി പിന്നീട് പോസ്റ്റിന് ക്ഷമ ചോദിച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത സമയം തെറ്റാണെന്ന് അംഗീകരിക്കുകയും ചെയ്തു. ടി20 ലോകകപ്പിന്റെ പ്രമോഷണല്‍ കാമ്പെയ്നിന്റെ ഭാഗമായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത പോസ്റ്റായിരുന്നു ഇത്.





Next Story

Related Stories