TopTop
Begin typing your search above and press return to search.

ഐപിഎല്‍ നടത്താന്‍ ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ നടത്താന്‍ ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ നടത്തുന്നതിന് ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുമെന്ന് സിഇഒ വസീം ഖാന്‍. നേരത്തെ പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു.''ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്, ഏഷ്യാ കപ്പ് സെപ്റ്റംബറിലാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളല്ലാതെ അത് നടക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഐ.പി.എല്ലിനെ ഉള്‍ക്കൊള്ളുന്നതിനായി ഏഷ്യാ കപ്പ് തീയതി നീട്ടാനുള്ള ഒരു നീക്കവും ഞങ്ങള്‍ അംഗീകരിക്കില്ല'', ജിടിവി ന്യൂസ് ചാനലിലാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യാ കപ്പ് നവംബര്‍ - ഡിസംബര്‍ സമയത്തേക്ക് മാറ്റാനുള്ള നീക്കങ്ങളെ കുറിച്ച് കേള്‍ക്കുന്നുണ്ടെന്നും ഇത് സാധ്യമല്ലെന്നും ഖാന്‍ പറഞ്ഞു. ഈ സമയത്ത് പാക്കിസ്ഥാന് സിംബാബ്വെയുമായും ന്യൂസീലന്‍ഡുമായും പരമ്പരകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കൊറോണ വൈറസ് ബാധ മൂലം അനിശ്ചിതമായി നീട്ടിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബറില്‍ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ ആലോചിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യ കപ്പ് കൊറോണ വൈറസ് ബാധ പടരുന്നത് വരുതിയിലായാല്‍ ആ സമയത്ത് നടത്താന്‍ തന്നെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.


Next Story

Related Stories