TopTop
Begin typing your search above and press return to search.

'വിഭജനകാലം മുതലുള്ള പിഴവുകള്‍ പാകിസ്ഥാന്‍ ഇന്നും ആവര്‍ത്തിക്കുന്നു'; വിമര്‍ശനവുമായി അക്തര്‍

വിഭജനകാലം മുതലുള്ള പിഴവുകള്‍ പാകിസ്ഥാന്‍   ഇന്നും ആവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി അക്തര്‍

മത്സരത്തില്‍ ശക്തമായ രീതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ താരം ശുഐബ് അക്തര്‍. വിഭജനകാലം മുതലുള്ള പിഴവുകള്‍ ഇന്നും ആവര്‍ത്തിച്ചാണ് പാക്കിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങിയതെന്നാണ് അക്തറിന്റെ വിമര്‍ശനം. ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദപരമായ സമീപനമാണ് തോല്‍വിക്ക് കാരണമെന്നും താരം പറഞ്ഞു.

ഇംഗ്ലണ്ടിനു മുന്നില്‍ വലിയ വിജയലക്ഷ്യം കുറിക്കാനുള്ള അവസരം പാക്കിസ്ഥാന്റെ മുന്നില്‍ ഉണ്ടായിരുന്നു. പക്ഷേ, വിഭജനകാലം മുതലുള്ള പിഴവുകള്‍ അവര്‍ ആവര്‍ത്തിച്ചു. ബാറ്റ്‌സ്മാന്‍മാരാണ് ടീമിന്റെ ആത്മവിശ്വാസം ചോര്‍ത്തിയത്. നമുക്ക് 100 റണ്‍സിനു മുകളില്‍ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ടായിരുന്നു. അതു മുതലെടുക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. മികച്ച കൂട്ടുകെട്ടുകളുടെ അഭാവം പാക്ക് ഇന്നിങ്‌സില്‍ തെളിഞ്ഞുകണ്ടു. 350-400 റണ്‍സ് വിജയലക്ഷ്യം കുറിക്കാന്‍ പാക്കിസ്ഥാന് നിഷ്പ്രയാസം സാധിക്കുമായിരുന്നു' അക്തര്‍ ചൂണ്ടിക്കാട്ടി.

'പാക്കിസ്ഥാന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ അവസരത്തിനൊത്ത് ഉയരാനായില്ല. മികച്ച താരമാണെന്ന് തെളിയിക്കാനും പേരെടുക്കാനും നല്ലൊരു അവസരമായിരുന്നു ഇത്. 107 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എത്ര വലിയ താരമായിട്ടും കാര്യമില്ല. ഷാന്‍ മസൂദിനെ നിര്‍ഭാഗ്യം പിടികൂടിയെന്ന് പറയാം. എങ്കില്‍ക്കൂടി അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കി. ആസാദ് ഷഫീഖ് റണ്ണൗട്ടായത് അദ്ദേഹത്തിന്റെ മാത്രം പിഴവാണ്. ബാബര്‍ അസമിനെപ്പോലെ പേരുള്ള ഒരു താരത്തില്‍നിന്ന് ഈ പ്രകടനം പോരെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ നല്ല കളിക്കാരനായിരിക്കാം. പക്ഷേ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു' അക്തര്‍ പറഞ്ഞു.

ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തമായ ചിന്ത വേണം. ഇത്തവണ എല്ലാവരും നിരാശപ്പെടുത്തി' അക്തര്‍ പറഞ്ഞു. യുവതാരം നസിം ഷാ കുറച്ചുകൂടി ആക്രമണോത്സുകത പ്രകടിപ്പിക്കണമായിരുന്നുവെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തിന്റെ ആവേശത്തിലേക്കു നീണ്ട ആദ്യ ടെസ്റ്റില്‍ മൂന്നു വിക്കറ്റിനാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെ തകര്‍ത്തത്.





Next Story

Related Stories