Top

സര്‍ഫ്രാസ് അഹമ്മദിനെ പാക് ടീമില്‍ നിന്ന് പുറത്താക്കി; പുതിയ നായകനെ പ്രഖ്യാപിച്ച് പിസിബി

സര്‍ഫ്രാസ് അഹമ്മദിനെ പാക് ടീമില്‍ നിന്ന് പുറത്താക്കി; പുതിയ നായകനെ പ്രഖ്യാപിച്ച് പിസിബി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ മാറ്റിയതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) പത്രകുറിപ്പില്‍ അറിയിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയശേഷം സര്‍ഫ്രാസിന്റെ പ്രകടനത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുത്താല്‍ മാത്രമെ സര്‍ഫ്രാസിന് ഇനി ടീമില്‍ തിരിച്ചെത്താന്‍ കഴിയുകയുള്ളു. ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തിയാല്‍ ടീമില്‍ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് സെലക്ടര്‍മാര്‍ അറിയിച്ചത്. സര്‍ഫ്രാസിന് പകരക്കാരനായി അസ്ഹര്‍ അലിയാണ് പാക് ടെസ്റ്റ് ടീമിന്റെ പുതിയ പാക് നായകന്‍. ബാബര്‍ അസം പാക് ഏകദിന, ടി20 ടീമുകളുടെ നായകനാവും. മുഹമ്മദ് റിസ്വാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവും. അടുത്ത ടി20 ലോകകപ്പ് വരെയാണ് ബാബര്‍ അസം ടി20 ടീമിനെ നയിക്കുക.

73 ടെസ്റ്റുകളില്‍ നിന്ന് 43.27 ശരാശരിയില്‍ 5669 റണ്‍സ് നേടിയ അസ്ഹര്‍ പാക്കിസ്ഥാന്റെ മികച്ച റെഡ് ബോള്‍ ബാറ്റ്‌സ്മാന്‍മാണാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാക്കിസ്ഥാന്‍ നിരയില്‍ 406 റണ്‍സുമായി തിളങ്ങി. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 81.20 ശരാശരിയില്‍ നൂറ്റിരണ്ട് അര്‍ധസെഞ്ച്വറികള്‍ നേടി. പാക്കിസ്ഥാന്റെ പ്രഥമ ഫസ്റ്റ് ക്ലാസ് മത്സരമായ 2019/20 ക്വയ്ദ്-ഇ-ആസാം ട്രോഫിയില്‍ ബാറ്റിംഗ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് താരം നാല് മത്സരങ്ങളില്‍ നിന്ന് 77.60 ശരാശരിയില്‍ 388 റണ്‍സ് നേടി.


Next Story

Related Stories