TopTop
Begin typing your search above and press return to search.

കനേരിയക്കെതിരെ വംശീയാധിക്ഷേപം, മലക്കം മറിഞ്ഞ് ഷൊയബ് അക്തര്‍, പറഞ്ഞത് രണ്ട് കളിക്കാരെ കുറിച്ച്

കനേരിയക്കെതിരെ വംശീയാധിക്ഷേപം, മലക്കം മറിഞ്ഞ് ഷൊയബ് അക്തര്‍, പറഞ്ഞത് രണ്ട് കളിക്കാരെ കുറിച്ച്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കാലത്ത് ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ മയപ്പെടുത്തി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ഡാനിഷ് കനേരിയ ഹിന്ദുവായതിനാല്‍ സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടെന്നായിരുന്നു അക്തറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്റെ വാക്കുകള്‍ മനപൂര്‍വം വിവാദമാക്കുകയായിരുന്നെന്ന് അക്തര്‍ വ്യക്തമാക്കി. പാക് ടീമിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയയെ വംശീയമായി അധിക്ഷേപിച്ചത്. ടീമിലെ മറ്റു താരങ്ങള്‍ അത് ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അക്തര്‍ പറയുന്നു.

മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ് ഷാഹിദ് അഫ്രീദി എന്നിവര്‍ അക്തറിന്റെ ആരോപണങ്ങളെ തള്ളിയതോടെയാണ് അക്തര്‍ വെളിപ്പെടുത്തല്‍ മയപ്പെടുത്തിയത്. അക്തറിന്റെ അഭിപ്രായത്തെ ഡാനിഷ് കനേരിയയും എതിര്‍ത്തിരുന്നു. 'ഞാന്‍ ആത്മാഭിമാനമുള്ള ഹിന്ദുവും പാക്കിസ്ഥാനിയുമാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് സമൂഹത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. കാരണം എന്നെ മതം നോക്കാതെ പിന്തുണച്ച നിരവധി പേര്‍ ഇവിടെയുണ്ട്.' കനേരിയയുടെ മറുപടി എത്തിയതോടെ അക്തറിന്റെ

ആരോപണം നിഷേധിച്ച് മുന്‍ താരങ്ങളും രംഗത്ത് വരുകയായിരുന്നു.

കളിക്കാര്‍ ഏത് മതവിഭാഗത്തില്‍ നിന്നായാലും പരസ്പരം ബഹുമാനിക്കണമെന്നത് കളിക്കാര്‍ക്കിടയിലെ അലിഖിത നിയമമാണ്. എന്നാല്‍ പാക് ടീമിലെ ചിലര്‍ ഇതിനെല്ലാം എതിരായിരുന്നു. അത് ടീമിന്റെ മനോഭാവമായി കാണരുത്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയക്കെതിരേ വംശീയ അധിക്ഷേപം നടത്തിയത്. ഇത്തരം ആളുകള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. അത് മറ്റുള്ളവര്‍ എതിര്‍ത്തിരുന്നു. മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചിരുന്നു. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

'ഇനിയും കനേരിയയുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ ടീമില്‍ കാണില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഞങ്ങളുടെ സംസ്‌കാരമല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് ഇത്തരം വിവേചനങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. സമൂഹമെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. മുഷ്താഖ് അഹമ്മദിന്റെ കാലത്താണ് കനേരിയ കളിച്ചത്. പാകിസ്താന് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ച താരം. അദ്ദേഹം രണ്ട് വര്‍ഷം മുമ്പെങ്കിലും ടീമിലെത്തണമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.'- അക്തര്‍ പറഞ്ഞു.

'കഴിഞ്ഞ രണ്ട് ദിവസമായി, എനിക്ക് ചുറ്റും ഒരു വലിയ വിവാദം സൃഷ്ടിക്കപ്പെട്ടു, ഇതെല്ലാം ഞാന്‍ ശ്രദ്ധിക്കുകയും കാണുകയും ചെയ്തു,് ആളുകള്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം മനസിലാക്കുക അത് തന്നെ ആയിരുന്നു തന്റെ ലക്ഷ്യം''ഷോയിബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 'ഞാന്‍ എന്റെ യൂട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ കാരണം, വിനോദത്തിനും ക്രിക്കറ്റ് സംഭാഷണത്തിനും പുറമെ, സമൂഹത്തെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക എന്നതിനുമാണ്, അക്തര്‍ പറഞ്ഞു.


Next Story

Related Stories