TopTop
Begin typing your search above and press return to search.

'ഇന്നവര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാനല്ല ആഗ്രഹിക്കുന്നത്'; ഐപിഎല്‍ വരുത്തിയ മാറ്റത്തെ കുറിച്ച് കപില്‍ ദേവ്

ഇന്നവര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാനല്ല ആഗ്രഹിക്കുന്നത്; ഐപിഎല്‍ വരുത്തിയ മാറ്റത്തെ കുറിച്ച് കപില്‍ ദേവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആരംഭിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷമായിരിക്കുകയാണ്. താരതമ്യേന സമ്പന്നവും ഗ്ലാമര്‍ ലീഗെന്ന രീതിയിലും ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങളാണ് ഐപിഎല്‍ യുവകളിക്കാര്‍ക്ക് ഉള്‍പ്പെടെ സമ്മാനിച്ചത്. താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമായി തന്നെയാണ് ഏറെ പേരും ഐപിഎലിനെ കാണുന്നത്. യുവതാരങ്ങളെ ഉള്‍പ്പെടെ ഐപിഎലിലേക്ക് ആകര്‍ഷിക്കുന്നതിന് മികച്ച പ്രതിഫലവും കാരണമാണ്. ഇന്ത്യയില്‍ ഐപിഎലിന്റെ വരവോടെ കായിക മേഖലയില്‍ വന്ന വലിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇതിഹാസ താരം കപില്‍ ദേവ്.

ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് പൊസിറ്റീവായി ചിന്തിക്കാന്‍ ഇന്ത്യന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത് ഐപിഎലിന്റെ വരവോടെയാണെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങളുടെ മക്കള്‍ ഐപിഎല്‍ കളിക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കുന്നത്. കുട്ടികളെ കായികരംഗത്ത് ഒരു മികച്ച കരിയര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നത് മാതാപിതാക്കളുടെ ജോലിയാണെന്നും സ്പോര്‍ട്സ്‌കീഡയുടെ 'ഫ്രീ ഹിറ്റില്‍' സംസാരിക്കവെ കപില്‍ പറഞ്ഞു.

''ഇന്ന് മാതാപിതാക്കള്‍ അവരുടെ കുട്ടി ഐപിഎല്ലില്‍ പോയി കളിക്കണമെന്ന് ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ ചിന്ത മാറുമ്പോള്‍ എല്ലാം മാറുന്നു. വളരെയധികം ആളുകള്‍ എന്റെയടുക്കല്‍ വരുന്നു, അവരുടെ കുട്ടി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ആകുലരല്ല, എന്നാല്‍ ഐപിഎല്‍ കളിക്കാന്‍ കഴിയുമോ? എന്നാണ് ചോദ്യം, ചിലപ്പോഴൊക്കെ ഇതെക്കെ തള്ളികളയും, പക്ഷേ മാതാപിതാക്കളുടെ ജോലി അവര്‍ക്ക് അതില്‍ നിന്ന് ഒരു ജീവിതം (ഐപിഎല്‍) ഉണ്ടാക്കുക എന്നതാണ്, ''കപില്‍ ദേവ് പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് കളിക്കാന്‍ അവസരം നല്‍കിയതിന് ഐപിഎല്ലിന് ഞാന്‍ ക്രെഡിറ്റ് നല്‍കും. ഒരു വലിയ ഘട്ടത്തില്‍ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുന്നു. അതെ ഈ തിളക്കമാര്‍ന്ന ലീഗ് യുവ കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ കാണിക്കാനും സ്വയം മെച്ചപ്പെടുത്താനുമുള്ള വേദിയാണ്. ''ഇന്ന് ചെറുപ്പക്കാര്‍ക്ക് ഐപിഎല്ലിലൂടെ ധാരാളം മത്സരങ്ങള്‍ ലഭിക്കുന്നു. നിങ്ങള്‍ എത്രത്തോളം കളിക്കുന്നുവോ അത്രയും നല്ലത്. കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയ്ക്കായി 131 ടെസ്റ്റ് മത്സരങ്ങളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 1994 ല്‍ വിരമിച്ചു. എന്നാല്‍ ആ കാലഘട്ടത്തില്‍ 95+ ഏകദിന സ്‌ട്രൈക്ക് റേറ്റ് നേടിയ താരമാണ് കപില്‍.

Next Story

Related Stories