TopTop
Begin typing your search above and press return to search.

അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ധോണിയല്ല; പ്രതികരണവുമായി പാര്‍ഥിവ് പട്ടേല്‍

അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ധോണിയല്ല; പ്രതികരണവുമായി പാര്‍ഥിവ് പട്ടേല്‍

പതിനേഴാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ എത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ താരത്തിനായില്ല. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഫോം നഷ്ടപ്പെട്ടതോടെ പാര്‍ഥിവ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. എംഎസ് ധോണിയുടെ വരവ് താരത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

പാര്‍ഥിവ് അരങ്ങേറി രണ്ടുവര്‍ഷത്തിനു ശേഷമെത്തിയ എം. എസ് ധോണി ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി. പാര്‍ഥിവിന്റെ കരിയര്‍ നശിക്കാന്‍ കാരണം ധോണിയുടെ വരവാണെന്ന് ചിലര്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പാര്‍ഥിവ്.

'ഞാന്‍ ധോണിയുടെ കാലഘട്ടത്തിലാണ് പിറന്നതെന്നും അതാണ് എന്റെ കരിയര്‍ ഇല്ലാതാക്കിയതെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ധോണിക്കും മുമ്പേ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത് ഞാനാണ്. ഇതു മുമ്പും പറഞ്ഞിട്ടുണ്ട്. ധോണിയുടെ സാന്നിധ്യം കാരണമാണ് എന്റെ കരിയറിന്റെ ആയുസ് കുറഞ്ഞതെന്ന് പറയുന്നത് തെറ്റാണ്. പ്രതീക്ഷയ്‌ക്കൊത്ത് ഞാന്‍ കളിക്കാത്തതിനാലാണ് മറ്റുള്ളവര്‍ക്ക് അവസരം ലഭിച്ചതെന്നാണ് എനിക്കു തോന്നുന്നത്. ദിനേശ് കാര്‍ത്തിക്കിനാണ് ആദ്യം അവസരം ലഭിച്ചത്. അതിനു ശേഷം ധോണിയും കളിച്ചു. ഞാന്‍ നന്നായി കളിച്ചിരുന്നെങ്കില്‍ ആരും എന്റെ പകരക്കാരാകില്ലായിരുന്നു', പാര്‍ഥിവ് വ്യക്തമാക്കി.25 ടെസ്റ്റിലും 38 ഏകദിനത്തിലും രണ്ട് ട്വന്റി-20യിലും താരം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു.


Next Story

Related Stories