TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിച്ചതിന് വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിച്ചതിന് വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ഹര്‍ജി

ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായുള്ള ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവാക്കള്‍ അടിമകളാകുന്ന ഓണ്‍ലൈന്‍ ചൂതാട്ട ആപ്ലിക്കേഷനുകള്‍ നിരോധിക്കാനും ആവശ്യപ്പെട്ടു.

വിരാട് കോഹ്‌ലിയെയും തമന്ന ഭാട്ടിയയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി എടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ ആത്മഹത്യ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഹര്‍ജിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകളില്‍ ലാഭമുണ്ടാക്കാന്‍ കഴിയാതെ വന്നാല്‍ യുവാക്കള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പണം കടം വാങ്ങുകയും തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു, ഓണ്‍ലൈന്‍ ഗെയിമിംഗിനെ അപേക്ഷകന്‍ ബ്ലൂ വെലില്‍ ഗെമിമുമായി താരതമ്യപ്പെടുത്തിയാണ് ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈ നുങ്കമ്പാക്കത്തെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്ത് തമിഴ് നടന്‍ ശ്യാം ഉള്‍പ്പെടെ12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


Next Story

Related Stories