ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020 സീസണ് ലേലത്തില്‍ വന്‍നേട്ടം കൊയ്ത ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തി പിയൂഷ് ചൗള. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പിയൂഷ് ചൗളയെ ടീമിലെത്തിച്ചത്. താരത്തിന് ഇത്രയേറെ വില ലഭിച്ചതില്‍ മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും അത്ഭുതപ്പെടുകയാണ്. ചൗളയ്ക്ക് ലോട്ടറി അടിച്ചെ തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു. 'ഉണരൂ പിയൂഷ് ചൗള. ഇത് സ്വപ്നമല്ല, സത്യമാണ്...'
അടുത്താഴ്ച 31 വയസ് തികയു പിയൂഷ് ചൗള ചെന്നൈ സൂപ്പര്‍ കിങ്സ് നിരയിലെ 30ന് മുകളില്‍ പ്രായമുള്ള അഞ്ചാമത്തെ സ്പിന്‍ ബോളറാണ്. ദക്ഷിണാഫ്രിക്കന്‍ താരംഇമ്രാന് താഹിര്‍, ഇന്ത്യന്‍ താരങ്ങളായ ഹര്ഭജന് സിങ്, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ പട്ടികയിലേക്കാണ് പിയൂഷ് ചൗളയുമെത്തുന്നത്. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുള്ളതിനാല്‍ ചെന്നൈയുടെ തീരുമാനം ശരിതയൊണന്നാണ് ആരാധകരുടെ പക്ഷം. തന്ത്രങ്ങളുടെ ആശാന്മാരായി അറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിടെ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് താരം എത്തുമ്പോള്‍ വയസന് ടീമെന്ന് പൊതുവെ പറയാറുള്ള ടീമായ ചെന്നൈ ഈ പേരിന് അര്‍ഹനാണെന്ന് തോന്നും. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച ഇന്ത്യന്‍ താരമെ നേട്ടവും പിയൂഷ് ചൗളയ്ക്കു സ്വന്തം.
സമീപകാലത്തൊന്നും ആഭ്യന്തര ക്രിക്കറ്റില്‍ അത്ര ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ചൗളയില്‍ നിന്നുണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ഇദ്ദേഹത്തിനായി ചെന്നൈ ഇത്രയേറെ പണം മുടക്കിയെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര് തുക തയൊണ് പിയൂഷ് ചൗളയ്ക്ക് ചെന്നൈ നല്‍കിയിരിക്കുത്. 2011ല്‍ 4.25 കോടി രൂപയ്ക്ക് കിങ്സ് ഇലവന് പഞ്ചാബിലെത്തിയ താരം 2014ല്‍ 4.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്തയിലെത്തിയത്. ഇത്തവണ പ്രതിഫലത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവ്. എംഎസ് ധോണിക്ക് കീഴില്‍ രണ്ട് ലോകകപ്പ് നേടിയ പിയൂഷ് ചൗള കൂടി ചെന്നൈയിലെത്തുന്നതോടെ സ്പിന്‍ നിര കൂടുതല്‍ ശക്തമാകും. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോഴും 2011 ല്‍ ഏകദിന ലോകകപ്പ് നേടുമ്പോഴും പിയൂഷ് ചൗള ടീമിനൊപ്പമുണ്ടായിരുന്നു. താരത്തെ ടീമിലെത്തിച്ചതിന് പിന്നിലെ തല ധോണിയുടേത് തന്നെയെന്ന് പറയേണ്ടി വരും. ശക്തമായ സ്പിന്‍ നിരയെ അണിനിരത്തി ബൗളിംഗ് നിര കരുത്തുറ്റതാക്കുക തന്നെയാകും പിന്നിലുള്ള ലക്ഷ്യം.