TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗ്: എവര്‍ട്ടനെ തോല്‍പ്പിച്ച് ആഴ്‌സണലിന് തുടര്‍ച്ചയായ മൂന്നാം ജയം

പ്രീമിയര്‍ ലീഗ്: എവര്‍ട്ടനെ തോല്‍പ്പിച്ച് ആഴ്‌സണലിന് തുടര്‍ച്ചയായ മൂന്നാം ജയം

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ 3-2 തോല്‍പ്പിച്ച് ആഴ്‌സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആവേശപോരാട്ടത്തില്‍ എവര്‍ട്ടനെ 3-2 നാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. 2020 ല്‍ ഇത് വരെ തോല്‍വി വഴങ്ങാത്ത ടീം തിരിച്ചു വരവിന്റെ പാതയില്‍ ആണ്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ആഴ്സണലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് എവര്‍ട്ടന്‍ പുറത്തെടുത്തത്. മികച്ച ഫോമിലുള്ള ഡൊമനിക് കാള്‍വര്‍ട്ട് ലൂയിന്‍ മികച്ച ഫിനിഷിലൂടെ ടീമിന് ലീഡ് നല്‍കി. . ഇതിനിടയില്‍ ആഴ്‌സണല്‍ താരം കൊലാസിനാച്ചിനു പരിക്ക് ഏറ്റതോടെ ബുകയോ സാക്കയെ ഇറക്കി. കളത്തില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ക്രോസിലൂടെ സാക്ക നെകിതക്ക് ഗോള്‍ അവസരം നല്‍കി. പന്ത് വലയില്‍ എത്തിച്ച് നെകിത ആഴ്സണലിനായി സമനില ഗോള്‍ നല്‍കി. തുടര്‍ന്ന് നിമിഷങ്ങള്‍ക്ക് അകം എവര്‍ട്ടന്‍ പ്രതിരോധത്തെ കീറി മുറിച്ചു ഡേവിഡ് ലൂയിസ് നല്‍കിയ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വലയില്‍ എത്തിച്ച ഒബമയാങ് ആഴ്സണലിന് ലീഡ് നല്‍കി.

ആദ്യ പകുതിയുടെ അവസാന നിമിഷം കോര്‍ണറില്‍ നിന്ന് റിച്ചാര്‍ലിസന്‍ എവര്‍ട്ടന് വീണ്ടും ഗോള്‍ നല്‍കി. മത്സരം സമനിലയിലെത്തുമെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയുടെ ആദ്യ നിമിഷം തന്നെ പെപ്പെയുടെ ക്രോസ് മനോഹരമായ ഒരു ഹെഡറിലൂടെ ലക്ഷ്യം കണ്ട ഒബമയാങ് ആഴ്സണലിന് ലീഡ് നല്‍കി. ഒബമയാങിന്റെ സീസണിലെ 17 മത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ ആയിരുന്നു ഇത്. ഇതോടെ ലീഗില്‍ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ വാര്‍ഡിക്ക് ഒപ്പം എത്തി ഒബനയാങ്.

ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. മൂന്നര മാസങ്ങള്‍ക്ക് ശേഷം കളത്തില്‍ എത്തിയ ആന്ദ്ര ഗോമസ് അവസാന നിമിഷങ്ങളില്‍ ആഴ്സണലിനു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നെകിതയുടെ മികച്ച ശ്രമം ബാറില്‍ തട്ടി മടങ്ങിയത് എവര്‍ട്ടനു ആശ്വാസം ആയി. യുവതാരങ്ങള്‍ക്ക് ഒപ്പം മധ്യനിരയില്‍ സെബയോസിന്റെ മികച്ച പ്രകടനവും ആഴ്സണല്‍ പ്രകടത്തില്‍ നിര്‍ണായകമായി. ആഴ്സണലിന്റെ തുടര്‍ച്ചയായ മൂന്നാം ജയം ആണ് ഇത്. ജയത്തോടെ ആഴ്സണല്‍ 9 സ്ഥാനത്ത് എത്തി.

Next Story

Related Stories