TopTop
Begin typing your search above and press return to search.

'ഹൃദയം തകര്‍ക്കുന്നത് അത്ര തന്നെ ദാരുണവും'; കറാച്ചി വിമാനാപകടത്തില്‍ മനംനൊന്ത് സാനിയയും പത്താനും

കറാച്ചി വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ടെന്നീസ് താരം സാനിയ മിര്‍സയും ഇര്‍ഫാന്‍ പത്താനും. അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുമെന്നും മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പത്താന്‍ പറഞ്ഞു. അപകടത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയ്‌ക്കൊപ്പം പങ്കുചേരുന്നതായും പത്താന്‍ പറഞ്ഞു. പ്രിയപ്പെട്ട കുടുംബാംഗങ്ങളോടൊപ്പം ചേരാന്‍ ഏതാനും നിമിഷങ്ങള്‍ കൂടി മതിയായിരുന്നു അവര്‍ക്കെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

'കറാച്ചിയിലെ വിമാനാപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു. കുടുംബാംഗങ്ങളെ കാണുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്.ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്കൊപ്പം ചേരുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനാവട്ടെ, പത്താന്‍ ട്വീറ്റ് ചെയ്തു.'

കറാച്ചി വിമാനാപകടത്തില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഞെട്ടല്‍ രേഖപ്പെടുത്തി. ഇങ്ങനെയൊരു അപകടം വരാനുണ്ടായ സമയമാണ് വിഷയം. എല്ലാ രാജ്യങ്ങളെ പോലെ പാകിസ്ഥാനും കോവിഡിനെതിരെ പോരാടുന്ന സമയമാണിതെന്ന് സാനിയ പറയുന്നു. 97 പേരാണ് പാകിസ്ഥാനെ ഞെട്ടിച്ച വിമാനാപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 'ജീവന്‍ നഷ്ടപ്പെട്ടവരടെ പ്രിയപ്പെട്ടവര്‍ക്ക് അല്ലാഹു കരുണ കാണിക്കുകയും ശക്തി നല്‍കുകയും ചെയ്യട്ടെ .. അനുശോചനത്തിന്റെ ഒരു അളവും മതിയാകില്ല .. ഹൃദയം തകര്‍ക്കുന്നത് അത്ര തന്നെ ദാരുണവും' സാനിയ ട്വീറ്റ് ചെയ്തു.



Next Story

Related Stories