TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; സെഷന്‍ അവസാനിപ്പിച്ച് അധികൃതര്‍

ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; സെഷന്‍ അവസാനിപ്പിച്ച് അധികൃതര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാഡ്മിന്റണ്‍ പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിശീലന ക്യാമ്പിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യവ്യാപകമായി എഴുന്നൂറോളം പരിശീലകര്‍ക്കായാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ക്യാമ്പ് സംഘടിപ്പിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ കണ്ടതോടെ അധികൃതര്‍ സെഷന്‍ അവസാനിപ്പിച്ചു. നിലവില്‍ പരിശീലന പരിപാടി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഐടി വിഭാഗം അന്വേഷണം നടത്തും.

പി വി സിന്ധുവിന്റെയും സൈന നെഹ്വാളിന്റെയും പരിശീലകനായ പി ഗോപീചന്ദ്, വിദേശ പരിശീലകരായ അഗസ് ഡ്വി സാന്റോസോ, നാമ്രിഹ് സുറോടോ എന്നിവരാണ് പരിശീലന സെഷന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പോപ് അപ് ചെയ്തുവന്നതിനെത്തുടര്‍ന്ന ഗോപീചന്ദ് സെഷനില്‍ നിന്ന് ലോഗൗട്ട് ചെയ്തു. വനിതകളടക്കമുള്ള പരിശീലകര്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സംഭവം.

സുരക്ഷാ പ്രശ്‌നങ്ങളുള്ള സൂം വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ആണ് പരിശീലന സെഷനു വേണ്ടി ഉപയോഗിച്ചിരുന്നത്. സൂം ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൂ ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ സൂം ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ നടത്തിയ സെഷനുകളിലൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നുമുള്ള വിശദീകരണവുമായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തി.

Next Story

Related Stories