TopTop
Begin typing your search above and press return to search.

എഫ്.എ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ആഴ്‌സണല്‍

എഫ്.എ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ആഴ്‌സണല്‍

എഫ്.എ കപ്പില്‍ പോര്‍ട്ട്‌സ്മൗത്തിനെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത 2 ഗോളിനാണ് ആഴ്സണലിന്റെ വിജയം. മുന്‍ നിര താരങ്ങളില്ലാതെ ഇറങ്ങിയ ആഴ്സണലിന് യുവ നിര വിജയത്തിലെത്തിച്ചു. സ്പാനിഷ് പ്രതിരോധനിര താരം പാബ്ലോ മാരിയുടെ ആഴ്സണലിനായുള്ള അരങ്ങേറ്റം മത്സരം ആയിരുന്നു ഇത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ആതിഥേയര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 15 ആം മിനിറ്റില്‍ ലൂക്കാസ് ടൊറേറ പരിക്കേറ്റു പുറത്തായതും ആഴ്സണലിന് തിരിച്ചടിയായി.

പകരക്കാരനായി എത്തിയ സെബയോസ്, നെല്‍സന്‍ എന്നിവര്‍ മധ്യനിരയില്‍ മത്സരം കയ്യിലെടുത്തതോടെ ആഴ്സണല്‍ മത്സരത്തില്‍ ആധിപത്യം നേടി. ഇതിന്റെ ഫലം ആയിരുന്നു ആദ്യ പകുതിയുടെ അവസാന നിമിഷം നെല്‍സന്റെ ക്രോസില്‍ സോക്രട്ടീസ് നേടിയ ഗോള്‍. മികച്ച ഒരു ഷോട്ടിലൂടെ ആണ് ഗ്രീക്ക് താരം എതിരാളികളുടെ വല കുലുക്കിയത്. തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങിയ ഉടന്‍ തന്നെ നെല്‍സന്റെ ക്രോസില്‍ ഗോള്‍ നേടിയ യുവതാരം എഡി നെകിതിയ ആഴ്സണല്‍ ജയം ഉറപ്പിച്ചു. തുടര്‍ന്ന് വലിയ പരിക്ക് ഇല്ലാതെ അനായാസം ആഴ്സണല്‍ മത്സരം പൂര്‍ത്തിയാക്കി.

Next Story

Related Stories