TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വീണ്ടും ആശങ്കയില്‍; താരങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വീണ്ടും ആശങ്കയില്‍; താരങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ താരങ്ങള്‍ക്കുള്‍പ്പെടെ കോവിഡ് പൊസിറ്റീവായത് തിരിച്ചടിയായിരിക്കുകയാണ്. താരങ്ങള്‍ക്കും സ്റ്റാഫിനുമായി നടത്തിയ പരിശോധയില്‍ ആറു പേര്‍ക്ക്് കോവിഡ്-19 സ്ഥിരീകരിച്ചതോടെ മത്സരങ്ങള്‍ നടത്തുന്നത് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത ക്ലബ്ബുകളില്‍ നിന്നുള്ള ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലീഗ് അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 17, 18 തീയതികളില്‍ 748 കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കുമായി നടത്തിയ പരിശോധനയിലാണ് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചത്. പരിശോധനയില്‍ പോസിറ്റീവായ താരങ്ങളോടും സ്റ്റാഫിനോടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ പോകാനവണ് നിര്‍ദ്ദേശം.നേരത്തെ ടീമുകള്‍ പരിശീലനം പുഃനരാരംഭിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായുമായുമായിരുന്നു പരിശീലനം. തിങ്കളാഴ്ച 20 ടീമുകളുമായും ലീഗ് കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നു. അതേസമയം, എന്ന് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കാമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ലീഗ് പുനരാരംഭിക്കുന്നതിന്റെ ആദ്യ ചുവട് വയ്പ്പ് എന്ന നിലയിലാണ് പരിശീലനം ആരംഭിച്ചത്. കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടില്ലെങ്കില്‍ രാജ്യത്തെ കായിക മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ അടുത്തമാസത്തോടെ പുനരാരംഭിക്കാമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലൊന്നായ ബുണ്ടസ്ലിഗ്, കൊറിയന്‍ ലീഗ് എന്നിവയെല്ലാം പുനരാരംഭിച്ചിരുന്നു.


Next Story

Related Stories