TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്; ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയോ?

കൊറോണ വൈറസ്; ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയോ?

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെ കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗ് സീസണിലെ മത്സരങ്ങളും നടത്താനായേക്കില്ലെന്നും റിപോര്‍ട്ടുകളുണ്ട്. നിലവില്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് സീരി എ മത്സരങ്ങള്‍ മാറ്റി വെച്ചിട്ടുണ്ട്. 2020 യൂറോ കപ്പിന് മേലും കൊറോണ വൈറസ് കരിനിഴല്‍ വീഴ്ത്തുന്നു. യുകെയില്‍ ഇതുവരെ 19 ഓളം മാത്രമാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കായിക മത്സരങ്ങള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയാല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംബന്ധിച്ച് എഫ്എ എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല. കിരീടത്തിലേക്ക് എത്താന്‍ 10 മത്സരങ്ങള്‍ കൂടി ലിവര്‍പൂളിന് മുന്‍പില്‍ ഇനിയുണ്ട്. 1990 ന് ശേഷം ആദ്യ കിരീടം ലക്ഷ്യം വയ്ക്കുന്ന ചെമ്പട കിരിടത്തിന് 12 പോയിന്റ് അകലെയാണ്. സീസണിലെ മുഴുവന്‍ മത്സരങ്ങളും നടത്താനായില്ലെങ്കില്‍ ലിവര്‍പൂളിനെ വിജയിയായി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായേക്കില്ലെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് വിജയിയായി പ്രഖ്യാപിക്കില്ല എന്നതിനൊപ്പം, അവസാന സ്ഥാനത്തെത്തിയ മൂന്ന് ടീമുകളെ മത്സരങ്ങള്‍ പൂര്‍ണമാകുന്നതിന് മുന്‍പ് തരം താഴ്ത്തുന്നതിലും മാറ്റമുണ്ടാവില്ല. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ന്തെങ്കിലും നിര്‍ദ്ദേശം പുറത്തു വന്നതിന് ശേഷമാകും അധികൃതരുടെ നടപടിയുണ്ടാകുക. ലീഗില്‍ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 22 പോയിന്റ് മുന്നിലാണ്. നിലവില്‍ ബോര്‍ണ്‍മൗത്ത്, ആസ്റ്റണ്‍ വില്ല, നോര്‍വിച്ച് എന്നിവരാണ് അവസാന മൂന്ന് സ്ഥാനക്കാര്‍.

അതേസമയം 2019 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം ലിവര്‍പൂള്‍ തലകുനിക്കുന്നത് കഴിഞ്ഞ മത്സരത്തിലാണ്. വാട്ഫോര്‍ഡിന് മുന്നില്‍. പ്രീമിയര്‍ ലീഗിലെ രണ്ടാമത്തെ അജയ്യകുതിപ്പാണ് ലിവര്‍പൂളിന്റെത് പരാജയമറിയാതെ 44 മത്സരങ്ങള്‍. 2019 മാര്‍ച്ചില്‍ എവര്‍ട്ടനോട് ഗോള്‍രഹിത സമനില ആയതിന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ സ്‌കോര്‍ ചെയ്യാതെ മടങ്ങുന്നത്.


Next Story

Related Stories