TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വീണ്ടും നീട്ടി. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ നിയന്ത്രണ സമിതിയായ ദ ഫുട്ബോള്‍ അസോസിയേഷനാണ് തീരുമാനം അറിയിച്ചത്. പ്രീമിയര്‍ ലീഗ് അടക്കം രാജ്യത്ത് നടക്കുന്ന എല്ലാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളും ഏപ്രില്‍ 30 വരെ നീട്ടാനാണ് തീരുമാനം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫുട്ബോള്‍ ലീഗ്, വനിതാ സൂപ്പര്‍ ലീഗ് തുടങ്ങി ഇംഗ്ലണ്ടിലെ എല്ലാ പ്രൊഫഷണല്‍ ലീഗുകളും ഏപ്രില്‍ നാല് വരെ നീട്ടാനായിരുന്നു മുന്‍ തീരുമാനം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അമേച്ചര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ അടക്കം നിര്‍ത്തിവെക്കാനും തീരുമാനമായി. ജൂണ്‍ ഒന്നിന് മുമ്പ് സീസണ്‍ അവസാനിക്കണമെന്നാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ നിയമം അനുശാസിക്കുന്നത്. ഇത് കണക്കിലെടുത്തായിരിക്കും ഏപ്രില്‍ 30ന് ശേഷം ഓരോ ടൂര്‍ണ്ണമെന്റുകളും മത്സരക്രമം തീരുമാനിക്കുക. എന്നാല്‍ ഇംഗ്ലീഷ് ലീഗുകള്‍ ജൂണ്‍ ഒന്നാം തീയതിക്ക് മുന്നില്‍ അവസാനിപ്പിക്കണം എന്ന നിയമം ഇംഗ്ലീഷ് എഫ്എ ഉപേക്ഷിച്ചതായും റിപോര്‍ട്ടുണ്ട്.

Next Story

Related Stories