TopTop
Begin typing your search above and press return to search.

ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നു, ടീം ശക്തമാക്കാനൊരുങ്ങി ക്ലബുകള്‍

ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നു, ടീം ശക്തമാക്കാനൊരുങ്ങി ക്ലബുകള്‍

ജനുവരി ആയതോടെ ഫിഫയുടെ ട്രാൻഫസ്ർ ജാലകം തുറന്നു. ടീമുകള്‍ മികവുള്ള താരങ്ങളെ എത്തിച്ച് ടീം നിര ശക്തമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ലീഗില്‍ 13 പോയന്റോടെ ലിവര്‍പൂള്‍ ആണ് മുന്നില്‍ അതുകൊണ്ട് തന്നെ ലീഗിലെ ട്രാന്‍സ്ഫര്‍ സാധ്യതകളെ കുറിച്ചുള്ള അഭ്യൂഹങ്ങളും റിപോര്‍ട്ടുകളും ധാരാളമാണ്.

ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ വില്‍ഫ്രഡ് സാഹ ചെല്‍സിയുമായുള്ള ചര്‍ച്ചയിലാണ്. പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത ചെല്‍സിക്ക് ആദ്യ നാലില്‍ ഇടംപിടിക്കെണമെങ്കില്‍ ടീമില്‍ അഴിച്ചുപണി ആവശ്യമാണ്. മികച്ചൊരു വിങ്ങറുടെ അഭാവം ചെല്‍സിയില്‍ നിഴലിക്കുന്നതിനാലാണ് പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡ് സാഹയില്‍ കണ്ണുവെച്ചത്. സാഹയ്ക്കും ചെല്‍സിയില്‍ താത്പര്യമുള്ളതിനാല്‍ കൈമാറ്റം യാഥാര്‍ഥ്യമാകാന്‍ സാധ്യതയേറെയാണ്. ഇംഗ്ലീഷ് യുവതാരം ജെയിംസ് മാഡിസണെ ലെസ്റ്റ് സിറ്റിയില്‍ നിന്ന് വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമം നടക്കുന്നതായും റിപോര്‍ട്ടുണ്ട്. 22കാരനായ താരത്തിനായി വന്‍ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 45 മില്യണും ഒപ്പം ജെസ്സി ലിംഗാര്‍ഡും ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വാഗ്ദാനം. ഒപ്പം മാഡിസണായി ഇപ്പോള്‍ അദ്ദേഹം വാങ്ങുന്ന വേതനത്തിന്റെ ഇരട്ടി നല്‍കാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുക്കമാണ്. ക്രിയേറ്റീവ് മിഡ്ഫീല്‍ഡറുടെ അഭാവം നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാഡിസണ്‍ പോലൊരു താരം വലിയ ഗുണം ചെയ്യും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകന്‍ കൂടിയാണ് മാഡിസണ്‍. എന്നാല്‍ ലിവര്‍പൂളിനൊപ്പം കിരീട പോരാട്ടത്തില്‍ ഉള്ള ലെസ്റ്റര്‍ സിറ്റി ജനുവരിയില്‍ മാഡിസണെ വില്‍ക്കാന്‍ തയ്യാറായേക്കില്ലെന്നും റിപോര്‍ട്ടുണ്ട്.

ബയേണ്‍ താരം ജെറോം ബോട്ടെങ്ങിന്റെ ട്രാന്‍സ്ഫറും സജീവമായിട്ടുണ്ട്. 5 മില്യണ്‍ യൂറോയ്ക്ക് ഈ പ്രതിരോധനിര താരത്തെ കൈമാറാന്‍ ബയേണ്‍ മ്യൂണിക്ക് തയാറാണെന്നാണ് റിപോര്‍ട്ട്. ബുണ്ടസ് ലീഗയില്‍ ഇക്കുറി 9 മത്സരങ്ങളില്‍ മാത്രമാണ് ജര്‍മന്‍ ദേശീയതാരം കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ആഴ്സണലും ടോട്ടനവും ബോട്ടെങ്ങില്‍ നോട്ടമിട്ടിട്ടുണ്ട്. അതിനിടെ ഷാല്‍ക്കെ ഗോള്‍കീപ്പര്‍ അലക്സാണ്ടര്‍ നുബെല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. മാനുവല്‍ നോയറിന് പകരക്കാരനായാണ് നുബെല്‍ എത്തുന്നത്.


Next Story

Related Stories