TopTop
Begin typing your search above and press return to search.

സ്വന്തം മൈതാനത്ത് തോല്‍വി അറിയാതെ 50 മത്സരങ്ങള്‍, വിജയ കുതിപ്പുമായി ലിവര്‍പൂള്‍; ആര്‍സനലിനെ തോല്‍പ്പിച്ച് ചെല്‍സി

സ്വന്തം മൈതാനത്ത് തോല്‍വി അറിയാതെ 50 മത്സരങ്ങള്‍, വിജയ കുതിപ്പുമായി ലിവര്‍പൂള്‍; ആര്‍സനലിനെ തോല്‍പ്പിച്ച് ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ വിറപ്പിച്ച വൂള്‍വ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. ലീഗില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിക്കും, ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയിക്കാനായപ്പോള്‍ ടോട്ടനം സമനിലയില്‍ കുരുങ്ങി.

ചെമ്പടയെ ആന്‍ഫീല്‍ഡില്‍ തോല്‍പ്പിക്കാമെന്ന സ്വപ്‌നത്തോടെയാണ് വൂള്‍വ്‌സ് എത്തിയതെങ്കില്‍ അവര്‍ക്ക് തെറ്റി. പ്രീമിയര്‍ ലീഗില്‍ സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായി അന്‍പത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. വാര്‍ നിര്‍ണായകമായ മത്സരത്തില്‍ 42ാം മിനിറ്റില്‍ സാദിയോ മാനേയുടെ ഒറ്റഗോളിലായിരുന്നു ലിവര്‍പൂളിന്റെ ജയം. പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി മിനുട്ടില്‍ പെഡ്രോ നെറ്റോ ലിവര്‍പൂള്‍ വല കുലുക്കിയെങ്കിലും വാര്‍ ഓഫ് സൈഡ് വിധിച്ചത് ക്‌ളോപ്പിന് ആശ്വാസമായി. രണ്ടാം പകുതിയില്‍ സൈസ്, ട്രയോറെ, ഹിമനസ് എന്നുവരെ എല്ലാം ഇറക്കി വോള്‍വ്‌സ് സമനില ഗോളിനായി ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. നിലവില്‍ 55 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനകാരായ ലെസ്റ്ററിനെക്കാള്‍ 13 പോയിന്റ് മുന്‍പിലാണ്.

എത്തിഹാദില്‍ തീപാറും പോരാട്ടം തന്നെയാണ് അരങ്ങേറിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. സെര്‍ജിയോ അഗ്യൂറോയും കെഡിബിയുമാണ് മാഞ്ചെസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മത്സരത്തിന്റെ 30ാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിച്ച് ഷെഫീല്‍ഡ് ലീഡെടുത്തെങ്കിലും വാറിലൂടെ ഓഫ്‌സൈഡെന്ന് കണ്ടെത്തി. 52ാം മിനിറ്റില്‍ റഫറിയുടെ കാലില്‍ അബദ്ധത്തില്‍ തട്ടിയ പന്ത് ചെന്നത് ഡിബ്രൂയിന്റെ കാലില്‍. അളന്ന മുറിച്ച് പാസ് അഗ്യൂറോയ്ക്ക്. കളത്തില്‍ ഷെഫീല്‍ഡ് താരങ്ങള്‍ പൊട്ടിത്തെറിച്ചു. ഇത്തവണയും വാര്‍ സിറ്റിയെ ചതിച്ചില്ല. 82ാം മിനിറ്റില്‍ ഡിബ്രൂയ്‌നിലൂടെ രണ്ടാംഗോള്‍. സിറ്റിക്ക് ജയം. ലണ്ടന്‍ ഡാര്‍ബിയില്‍, 13ാം മിനിറ്റില്‍ ഒബായമേയങ് നല്‍കിയ ലീഡ് മണ്ടത്തരത്തിലൂടെ കളഞ്ഞ് കുളിച്ചാണ് സ്വന്തം മൈതാനത്ത് ആര്‍സനല്‍ ചെല്‍സിയോട്‌തോറ്റത്. 83ാം മിനറ്റല്‍ ഗോളി ബെര്‍ണ്ട് ലെനോയുടെ അബദ്ധത്തില്‍ നിന്ന് ജോര്‍ജിന്യോ ചെല്‍സിയുടെ സമനിലഗോള്‍ നേടി. നാല് മിനിറ്റിനകം ടാമി എബ്രഹാമിലൂടെ ചെല്‍സിയുടെ വിജയഗോള്‍. ആദ്യഹോം മല്‍സരത്തില്‍ ആര്‍ടേറ്റയ്ക്ക് തോല്‍വി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബേണ്‍ലി മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.രണ്ടുപകുതികളിലായി നേടിയ ഗോളുകള്‍ക്കാണ് യുണൈറ്റഡ് ബേണ്‍ലിയെ തോല്‍പ്പിച്ചത്. അന്തോണി മാര്‍ഷ്യല്‍ 44-ാം മിനിറ്റിലും മാര്‍ക്കസ് റാഫോഡ് കളിയുടെ അധികസമയമായ 95-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. നോര്‍വിച്ച് സിറ്റിക്കെതിരെ ടോട്ടനം സമനില വഴങ്ങി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ചു.

Next Story

Related Stories