TopTop
Begin typing your search above and press return to search.

'മനംമടുപ്പിക്കുന്ന അവസ്ഥയിലാണ് പലരും';ആറര വര്‍ഷമായി ലോക്ഡൗണിലെന്ന് ശ്രീശാന്ത്

മനംമടുപ്പിക്കുന്ന അവസ്ഥയിലാണ് പലരും;ആറര വര്‍ഷമായി ലോക്ഡൗണിലെന്ന് ശ്രീശാന്ത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നര മാസമായി ഇന്ത്യ ലോക്ക്ഡൗണിലാണ്. പുറത്തിറങ്ങാനാകാതെ മനംമടുപ്പിക്കുന്ന അവസ്ഥയിലാണ് പലരും. എന്നാല്‍ കരിയറില്‍ ആറര വര്‍ഷം താന്‍ ലോക്ക്ഡൗണിലാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് വികാരധീനനായത്. 2013ലെ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ലഭിച്ച വിലക്ക് അടുത്ത സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ ഈ വര്‍ഷം വീണ്ടും ക്രിക്കറ്റില്‍ സജീവമാകാനൊരുങ്ങുകയാണ് ശ്രീശാന്ത്.

സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട് മാത്രമാണ് ഇക്കാലയളവില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്.ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് എന്നില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. ഒരുകാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ എനിക്ക് അനുവാദമില്ല. പക്ഷേ, ഞാന്‍ വീട്ടിനുള്ളില്‍ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. ഏറെ സമയം ഞാനവിടെ ചെലവഴിക്കുന്നു ശ്രീശാന്ത് പറഞ്ഞു.ലോക്ക്ഡൗണില്‍ എട്ട് മണിക്കൂര്‍ ഉറക്കം എന്നത് പിന്തുടരാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു ദിവസം നാല്, അഞ്ച് വട്ടം ഭക്ഷണം കഴിക്കുകയാണ് എങ്കില്‍ 2 മണിക്കൂര്‍, ആറ് മണിക്കൂര്‍ പരിശീലനം, പിന്നെ രണ്ട് മൂന്ന് മണിക്കൂര്‍ കുടുംബത്തിനൊപ്പം ഇരുന്ന് സിനിമ കാണലും ഗെയിം കളിക്കലും, ശ്രീശാന്ത് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുന്നത് നിരോധിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ബൗളര്‍മാര്‍ക്ക് തിരിച്ചടിയാണ്. അല്ലെങ്കില്‍ തന്നെ ഇത് ബാറ്റ്‌സ്മാന്റെ കളിയാണ്. ഈ നിയമം നടപ്പില്‍ വരുത്തുകയാണെങ്കില്‍ റിവേഴ്‌സ് സ്വിങ് പന്തുകള്‍ എറിയാന്‍ പ്രയാസമാകും. കളിക്കളം വീണ്ടുമുണരുമ്പോള്‍ രോഗമില്ലാത്തവരായിരിക്കണം ഇറങ്ങുന്നത്. അസുഖബാധിതര്‍ എന്തിനാണ് കളിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.

Next Story

Related Stories