TopTop
Begin typing your search above and press return to search.

നെയ്മറുടെ തകര്‍പ്പന്‍ ഗോളില്‍ ഫ്രഞ്ച് കപ്പുയര്‍ത്തി പിഎസ്ജി; ഗുരുതര പരുക്കേറ്റ് എംബപ്പെ

നെയ്മറുടെ തകര്‍പ്പന്‍ ഗോളില്‍ ഫ്രഞ്ച് കപ്പുയര്‍ത്തി പിഎസ്ജി; ഗുരുതര പരുക്കേറ്റ് എംബപ്പെ

സൂപ്പര്‍ താരം നെയ്മറുടെ ഗോള്‍ കരുത്തില്‍ ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിഎസ്ജി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കിരീട ജേതാക്കളായത്. ഇതോടെ 13 ാം ത്തെ ഫ്രഞ്ച് കപ്പ് നേട്ടമാണ് പിഎസ്ജി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റെന്നെസിനോട് പരാജയപ്പെട്ട് പിഎസ്ജി ഫ്രഞ്ച് കപ്പ് കൈവിട്ടിരുന്നു. കിരീടം ഉയര്‍ത്തിയെങ്കിലും ലോകചാമ്പ്യന്‍ എംബപ്പെക്ക് പരിക്കേറ്റത് പിഎസ്ജിക്ക് വമ്പന്‍ തിരിച്ചടിയായി.

മത്സരത്തിന്റെ 14 മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്. കിലിയന്‍ എംബപ്പെയുടെ ഷോട്ടിനെ തകര്‍പ്പന്‍ സേവ് നടത്തി ഗോള്‍കീപ്പര്‍ ജെസ്സി മൗലിന്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം മത്സരത്തില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് നെയ്മറുടെ ഗോള്‍ പിറക്കുന്നത്. പിന്നീട് 31 ാം മിനുട്ടിലാണ് കളിയെ മാറ്റി മറിച്ച ചുവപ്പ് കാര്‍ഡ് പിറക്കുന്നത്. സെയിന്റ് ഏറ്റിയന്‍ പ്രതിരോധ താരം പെരിന്‍ ആണ് എംബപ്പെയെ ഫൗള്‍ ചെയ്തത്. തുടര്‍ന്ന് താരത്തിന് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. പിന്നീട് പത്ത് പേരുമായി പൊരുതിയെങ്കിലും പിഎസ്ജിയെ മറികടക്കാന്‍ സെന്റ് എറ്റിയനായില്ല. കരഞ്ഞ് കൊണ്ട് കളിക്കളം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തീരികെയെത്തിയത്. കോപ്പ ലീഗ് ഫൈനലും അതിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അറ്റലാന്റയേയും നേരിടാനുള്ള പിഎസ്ജി ടീമിന് എംബപ്പെയെ നഷ്ടമാകുന്നത് വമ്പന്‍ തിരിച്ചടിയാണ്.


Next Story

Related Stories