TopTop
Begin typing your search above and press return to search.

അയല്‍ക്കാരുടെ ബില്ലും എനിക്കുണ്ടോ? വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഹര്‍ഭജന്‍ സിംഗ്

അയല്‍ക്കാരുടെ ബില്ലും എനിക്കുണ്ടോ? വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഹര്‍ഭജന്‍ സിംഗ്

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീടുകളിലെ വര്‍ധിച്ച വൈദ്യുതി ബില്ല് കണ്ട് മലയാളികള്‍ ഞെട്ടിയെങ്കില്‍ ഇത്തവണ വൈദ്യുതി ബില്‍ കണ്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിസിങാണ് ഞെട്ടിയത്. ആ ഞെട്ടല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്ന ചോദ്യവുയാണ് താരം രംഗത്തെത്തിയത്.

ഹര്‍ഭജന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി ഇത്തവണ അദ്ദേഹത്തിന് അയച്ചിരിക്കുന്ന ബില്ലിലെ തുക ഞെട്ടിക്കുന്നതാണ്. 33,900 രൂപയാണ് ഹര്‍ഭജന്റെ വൈദ്യുതി ബില്‍. ഇത്, സാധാരണ താന്‍ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

'ഇത്തവണ അയല്‍ക്കാരുടെ എല്ലാവരുടെയും ബില്‍ ചേര്‍ത്താണോ എനിക്ക് അയച്ചിരിക്കുന്നതെന്ന' ചോദ്യവുമായാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ എത്തിയത്. ട്വീറ്റില്‍ തന്റെ ഇലക്ട്രിസിറ്റി ബില്ലും താരം ചേര്‍ത്തിട്ടുണ്ട്. അദാനി ഇലക്ട്രിസിറ്റി ഇത്തവണ ഈടാക്കിയ ബില്ലിനെ ചോദ്യം ചെയ്ത് പരിഹാസ രൂപേണയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. താരത്തിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ എത്തിയിരുന്നു. ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സി അണിയാനുള്ള തയാറെടുപ്പിലാണ് താരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടുവരെ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്.

ഈയിടെ വര്‍ധിച്ച വൈദ്യുതി ബില്‍തുക ചൂണ്ടികണിച്ച് നിരവധി പരാതികള്‍ ഉണ്ടായിരുന്നു. ഉപയോഗത്തിലില്ലാത്ത വീടിന് ഈ മാസം ആദ്യം 36,000 രൂപ ബില്‍ അയച്ചതിനെ തുടര്‍ന്ന് നടി തപ്സി പന്നു രംഗത്തെത്തിയിരുന്നു.


Next Story

Related Stories