Top

ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‌ലിക്ക് നിരാശ; രോഹിതിനൊപ്പം അശ്വിനും ഷമിയും ജഡേജയും മുന്നേറി

ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‌ലിക്ക് നിരാശ; രോഹിതിനൊപ്പം അശ്വിനും ഷമിയും ജഡേജയും മുന്നേറി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത രോഹിത് ശര്‍മ്മയെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. ഓപ്പണറായി ഇറങ്ങി ആദ്യ ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ ഏക കളിക്കാരനായി രോഹിത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡും രോഹിത് ശര്‍മ തകര്‍ത്തു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ ടെസ്റ്റ് പ്ലെയര്‍ റാങ്കിംഗില്‍ 36 സ്ലോട്ടുകള്‍ കുതിച്ച് 17-ാം സ്ഥാനത്തെത്തിയ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് നേടി.

വിശാഖപട്ടണത്ത് മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐസിസി റാങ്കിങ്ങില്‍ സ്പിന്‍ ബൗളര്‍ ആര്‍.അശ്വിനും നേട്ടമുണ്ടാക്കി. ടെസ്റ്റ് റാങ്കിങ്ങിലെ ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ അശ്വിന്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ടു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുരളീധരന്റൈ റെക്കോഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 16-ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വിശാഖപട്ടണത്ത് 70 റണ്‍സും ആറു വിക്കറ്റും ജഡേജ നേടിയിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് റാങ്കിംഗില്‍ നിരാശയാണ് ഫലം. രണ്ട് ഇന്നിംഗ്സുകളില്‍ 20 ഉം 31 ഉം റണ്‍സെടുക്കാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 2018 ജനുവരിക്ക് ശേഷം ആദ്യമായി 900 പോയിന്റിന് താഴെയായി. കോഹ്‌ലി ഇപ്പോള്‍ ടോപ്പ് റാങ്കിലുള്ള സ്റ്റീവ് സ്മിത്തിനെക്കാള്‍ 38 പോയിന്റ് പിന്നിലാണ്.


Next Story

Related Stories