TopTop
Begin typing your search above and press return to search.

'മതത്തിന്റെ പേരില്‍ വീട് വാങ്ങാന്‍ പോലും അനുവദിച്ചില്ല'; വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയാധിക്ഷേപമെന്ന് പഠാന്‍

മതത്തിന്റെ പേരില്‍ വീട് വാങ്ങാന്‍ പോലും അനുവദിച്ചില്ല; വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയാധിക്ഷേപമെന്ന് പഠാന്‍

അമേരിക്കയിലെ വംശീയ അധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ലോകമെങ്ങും വ്യാപിക്കുകയാണ്. കായിക ലോകത്തും വംശീയ അധിക്ഷേപ പ്രതിഷേധങ്ങള്‍ക്ക് കുറവൊന്നുമില്ല. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്‌ലും ഡാരെന്‍ സമിയുമാണ് ക്രിക്കറ്റില്‍ വംശീയ അധിക്ഷേപ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇരുവരും ക്രിക്കറ്റില്‍ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുമ്പോള്‍ 'കാലു' എന്നു വിളിച്ച് കാണികളും സഹതാരങ്ങളും തന്നെ പരിഹസിച്ചിരുന്നുവെന്ന് സമി വ്യക്തമാക്കുന്നു. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റും വംശീയ അധിക്ഷേപം നിറഞ്ഞതാണെന്ന് ഗെയ്‌ലും അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പഠാനും രംഗത്തെത്തിയിരിക്കുകയാണ്. ഈ സമയം മതത്തിന്റെ പേരിലെ വിവേചനവും വംശീയ അധിക്ഷേപമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. വിശ്വാസത്തിന്റെ പേരിലെ അധിക്ഷേപങ്ങളും വംശീയ അധിക്ഷേപമായി കണക്കാക്കണം. നിറത്തിന്റെ പേരിലുള്ളത് മാത്രമല്ല വിവേചനം. വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ വീട് വാങ്ങാന്‍ പോലും അനുവദിക്കാത്ത സമൂഹത്തില്‍ വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയ അധിക്ഷേപമായി കണക്കാക്കണമെന്നാണ് പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Racism is not restricted to the colour of the skin.Not allowing to buy a home in a society just because u have a different faith is a part of racism too... <a href="https://twitter.com/hashtag/convenient?src=hash&ref_src=twsrc^tfw">#convenient</a> <a href="https://twitter.com/hashtag/racism?src=hash&ref_src=twsrc^tfw">#racism</a></p>— Irfan Pathan (@IrfanPathan) <a href="https://twitter.com/IrfanPathan/status/1270307506955272194?ref_src=twsrc^tfw">June 9, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories