TopTop
Begin typing your search above and press return to search.

ധോണി മികച്ച ഫിനിഷറായതിന് പിന്നില്‍; രാഹുല്‍ ദ്രാവിഡ് പറയുന്നു

ധോണി മികച്ച ഫിനിഷറായതിന് പിന്നില്‍; രാഹുല്‍ ദ്രാവിഡ് പറയുന്നു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറെന്നാണ് മുന്‍ നായകന്‍ എംഎസ് ധോണിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ കരിയറിന്റെ തുടക്കം മുതല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ധോണി മാറിയതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് രാഹുല്‍ ദ്രാവിഡ്.

ധോണിയുടെ മികച്ച പ്രകടനങ്ങളുടെ സമയത്ത് രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതുകൊണ്ട് തന്നെ ധോണിയുടെ ഫിനീഷിംഗ് മികവിനെ കുറിച്ച് പറയുകയാണ് ദ്രാവിഡ്. മത്സരഫലത്തെ കുറിച്ച് ആലോചിച്ച് സമ്മര്‍ദമില്ലാതെ കളിക്കാന്‍ സാധിക്കുന്നതാണ് ധോണിയുടെ വിജയത്തിന് പിന്നില്‍. ധോണിയുടെ ഈ കഴിവ് അദ്ദേഹത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാക്കി മാറ്റിയെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സഞ്ജയ് മഞ്ജരേക്കറുമൊത്തുള്ള ഒരു വീഡിയോ പോഡ്കാസ്റ്റിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

''ധോനി മികച്ച പ്രകടനം പുറത്തെടുത്ത ഒരു മത്സരം നിങ്ങള്‍ കാണുകയാണെങ്കില്‍ അവന്‍ അവന് പ്രധാനപ്പെട്ടതെന്തോ ചെയ്യുകയാണെന്നാണ് തോന്നുക. മത്സര ഫലം അത് എന്തു തന്നെയായാലും തനിക്ക് അതൊരു പ്രശ്നമല്ലെന്ന മട്ടിലാണ് ധോനി കളിക്കാറ്. അത്തരമൊരു കഴിവ് എല്ലാവര്‍ക്കും വേണമെന്നും അതിനായി പരിശീലിക്കണമെന്നുമാണ് എനിക്ക് തോന്നുന്നത്. എനിക്ക് അത്തരമൊരു കഴിവ് ഉണ്ടായിരുന്നില്ല. ധോനിക്ക് ഈ വഴിവ് സ്വാഭാവികമായി ലഭിച്ചതാണോ അതോ കഷ്ടപ്പെട്ട് നേടിയെടുത്തതാണോ എന്ന് എന്ന് അദ്ദേഹത്തോട് ചോദിക്കുന്നതു തന്നെ രസകരമാകും'', ദ്രാവിഡ് പറഞ്ഞു.

Next Story

Related Stories