TopTop
Begin typing your search above and press return to search.

'അന്ന് ദ്രാവിഡിനോട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ പറഞ്ഞു'; മറുപടി ഇങ്ങനെ സിഒഎ ചെയര്‍മാന്‍ വെളിപ്പെടുത്തുന്നു

അന്ന് ദ്രാവിഡിനോട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ പറഞ്ഞു; മറുപടി ഇങ്ങനെ സിഒഎ ചെയര്‍മാന്‍ വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നതിന്‌ സമീപിച്ചിരുന്നതായി കമ്മിറ്റി ഓഫ്‌ അഡ്മിനിസ്‌ട്രേറ്റേഴ്‌സ്‌ ചെയര്‍മാന്‍ വിനോദ് റായ്. എന്നാല്‍ കുടുംബത്തിന് മുന്‍ഗണന നല്‍കാമെന്ന കാരണത്താല്‍ ദ്രാവിഡ് ആവശ്യം നിരസിക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അകല്‍ച്ചയെത്തുടര്‍ന്ന് 2017 ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിച്ചതിനുശേഷം, ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ചതായി റായ് വെളിപ്പെടുത്തി, ഈ സമയം ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി സേവവനമനുഷ്ഠിക്കുകയായിരുന്നു മുന്‍ ബാറ്റ്‌സ്മാന്‍. വിനോദ് റായ് സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.

'നോക്കൂ എനിക്ക് രണ്ട് ആണ്‍കുട്ടികള്‍ വീട്ടില്‍ വളരുന്നുണ്ട്, ഞാന്‍ ലോകമെമ്പാടും ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്നു, അവര്‍ക്ക് സമയവും ശ്രദ്ധയും നല്‍കാന്‍ എനിക്ക് കഴിയില്ല, ഞാന്‍ വീട്ടില്‍ താമസിക്കണം എന്ന് ഞാന്‍ കരുതുന്നു. എന്റെ കുടുംബത്തിന് സമയം നല്‍കുക. 'അത് വളരെ ന്യായമായ അഭ്യര്‍ത്ഥനയായിരുന്നു, എന്റെ മനസ്സില്‍ ഇതോടെ അദ്ദേഹത്തിന് ഒരു ഉന്നത സ്ഥാനമുണ്ടായി.

ആ സമയം ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ദ്രാവിഡിന് താല്‍പ്പര്യമുണ്ടെന്ന് റായ് വെളിപ്പെടുത്തി. ദ്രാവിഡ് തര്‍ക്കത്തില്‍ നിന്ന് പിന്മാറുകയും കുംബ്ലെയുടെ കാലാവധി പെട്ടെന്ന് അവസാനിക്കുകയും ചെയ്തതോടെ ഹെഡ് കോച്ച് സ്ഥാനം ഒടുവില്‍ രവി ശാസ്ത്രിയിലേക്ക് പോയി. എന്നിരുന്നാലും, ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഈ മൂന്ന് പേരും മികച്ചു നില്‍ക്കുമെന്നും വിനോദ് റായ് പറഞ്ഞു.

Next Story

Related Stories