TopTop
Begin typing your search above and press return to search.

'ശക്തമായി തിരിച്ച് വരും' ആരാധകര്‍ക്ക് നന്ദി അറിയിച്ച് സഞ്ജു

ശക്തമായി തിരിച്ച് വരും ആരാധകര്‍ക്ക് നന്ദി അറിയിച്ച് സഞ്ജു

ഐപിഎല്ലിന്റെ പതിമൂന്നാം സീസണില്‍ മികച്ച ഇന്നിംഗ്‌സുകളുമായി തിളങ്ങിയ മലയാളി താരം സഞ്ജു ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് സാധ്യത അവസാനിച്ച് ടൂര്‍ണമെന്റിന് പുറത്തായിരിക്കുകയാണ്. എന്നാല്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചു വരുമെന്നും പ്രതീക്ഷയുണ്ടെന്നും സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ 375 റണ്‍സാണ് സഞ്ജു നേടിയത്. 85 ആണ് താരത്തിന്റെ മികച്ച സ്‌കോര്‍. 28.84 ശരാശരിയോടെ 158.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് സഞ്ജു നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ പിറന്നപ്പോള്‍ 26 സിക്സറും 21 ഫോറും ആ ബാറ്റില്‍ നിന്ന് പറന്നു. ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ആളിക്കത്തിയ സഞ്ജു പിന്നീട് നിറംമങ്ങിയിരുന്നു. എന്നാല്‍ സീസണിനൊടുവില്‍ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു അവസാന മത്സരത്തില്‍ നിരാശപ്പെടുത്തി.

ഇപ്പോള്‍ തന്നെ പിന്തുണച്ച ആരാധകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് സഞ്ജു ഫേസ്ബുക്കിലാണ് പ്രതികരിച്ചത്. ഐപിഎല്‍ പതിമൂന്നാം സീസണില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി, ഇക്കുറി പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചെത്തുമെന്ന് സഞ്ജു ആരാധകര്‍ക്ക് ഉറപ്പുനല്‍കി. സഞ്ജുവിന്റെ ഫേസ്ബുക്ക് ആരാധകര്‍ ഏറ്റെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 60 റണ്‍സിന്റെ തോല്‍വി രാജസ്ഥാന്‍ വഴങ്ങിയപ്പോള്‍ സഞ്ജുവിന് നാല് പന്തില്‍ ഒരു റണ്‍ മാത്രമാണ് നേടാനായത്. യുവ പേസര്‍ ശിവം മാവിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു മലയാളി താരം.

Thank you everyone for your love and support...!! We will come back stronger Rajasthan Royals 🙏🏼

Posted by Sanju Samson on Sunday, 1 November 2020



Next Story

Related Stories